InternationalLatest

സത്രീ സ്വാതന്ത്ര്യവും,‍ വിദ്യാഭ്യാസവും അനുവദിക്കാനാകില്ല : താലിബാന്‍

“Manju”

കാബൂള്‍: താലിബാനെതിരെ കടുത്ത വിമര്‍ശനത്തിനിടെ മതമൗലികവാദമാണ് മുഖമുദ്ര യെന്ന് വിശദീകരണവുമായി താലിബാന്‍.
മനുഷ്യാവകാശ ലംഘനമാണ് താലിബാന്‍ അഫ്ഗാനില്‍ നടത്തുന്നതെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇസ്ലാമിക മതനിയമം ലംഘിക്കില്ലെന്ന ഉത്തരം താലിബാന്‍ ഭരണകൂടം നല്‍കിയിരിക്കുന്നത്.
ആഗോളതലത്തില്‍ എല്ല സഹായവും ആഗ്രഹിക്കുന്ന താലിബാന്റെ ഉത്തരങ്ങളെല്ലാം വിചിത്രമാണ്. ഇസ്ലാംമതം അനുവദിക്കാത്തതുകൊണ്ടാണ് സ്ത്രീകളെ പുറത്തിറക്കാത്തതെന്നാണ് ഒന്നാമത്തെ വിശദീകരണം. തൊഴില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യവും സ്‌ക്കൂളില്‍ പോയി പഠനം നടത്താനുള്ള സ്വാതന്ത്ര്യവും ഇസ്ലാംമതത്തില്‍ സ്ത്രീകള്‍ക്ക് അനുവദിക്കുന്നില്ലെന്നാണ് താലിബാന്‍ വിശദീകരണം നല്‍കിയത്.
അഫ്ഗാനിസ്ഥാന്‍ ഇസ്ലാമിക സ്റ്റേറ്റ് എന്ന നിലയിലാണ് താലിബാന്‍ ഭരണകൂടം കണക്കാക്കുന്നത്. മതപരമായ നിയമങ്ങളെല്ലാം തീരുമാനിക്കുന്നത് ആത്മീയ നേതാക്കളാണ്. സ്ത്രീകള്‍ക്ക് എത്രമാത്രം സ്വതന്ത്ര്യം അനുവദിക്കാമെന്നത് അവരാണ് അന്തിമതീരുമാനം അറിയിക്കേണ്ടതെന്ന് താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് അറിയിച്ചു.

Related Articles

Back to top button