InternationalLatest

പുതിയ പാസ്‌പോര്‍ട്ടിന് ഫീസ് ഈടാക്കില്ല

“Manju”

ഫുജൈറ: ശക്തമായ മഴയെ തുടര്‍ന്ന് യുഎഇയിലുണ്ടായ പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടമായ പ്രവാസികളില്‍ നിന്ന് പുതിയ പാസ്‌പോര്‍ട്ടിന് ഫീസ് ഈടാക്കില്ല. ഇതിനായി കോണ്‍സുലേറ്റ് പ്രത്യേക പാസ്‌പോര്‍ട്ട് സേവാ ക്യാമ്പ് സംഘടിപ്പിച്ചു. പ്രവാസികള്‍ക്ക് വലിയ ആശ്വാസകരമായ നടപടിയാണ് കോണ്‍സുലേറ്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടമാവുകയോ നശിച്ചുപോവുകയോ ചെയ്ത എണ്‍പതോളം പ്രവാസികളാണ് ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.യുഎഇയിലെ ഇന്ത്യന്‍ പ്രവാസി സംഘടനകളുടെയും പ്രളയ ബാധിത പ്രദേശങ്ങളിലെ പ്രവാസികളുടെയും അഭ്യര്‍ത്ഥന പ്രകാരമാണ് പാസ്‌പോര്‍ട്ട് സേവാ ക്യാമ്പ് സംഘടിപ്പിച്ചത്. പ്രളയത്തില്‍ പാസ്‌പോര്‍ട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ നഷ്ടമാവുകയോ ചെയ്ത ഇന്ത്യന്‍ പൗരന്മാരില്‍ നിന്ന് പ്രത്യേക പരിഗണനയോടെ അപേക്ഷകള്‍ സ്വീകരിക്കുകയാണെന്നും ഓഗസ്റ്റ് 28 വരെ ഇത്തരത്തില്‍ അപേക്ഷകള്‍ സ്വീകരിക്കുമെന്നുമാണ് കോണ്‍സുലേറ്റ് അറിയിച്ചിട്ടുള്ളത്.

Related Articles

Back to top button