ErnakulamKeralaLatest

നവപൂജിതം ; ചന്ദിരൂരിൽ സ്വാഗതസംഘം രൂപീകരിച്ചു

“Manju”

ചേർത്തല : ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ 96 മത് ജന്മദിനാഘോഷം ‘നവപൂജിതം 96’ 2022 സെപ്റ്റംബർ 1 ന് ശാന്തിഗിരി പരമ്പര സമുചിതമായി ആഘോഷിക്കുകയാണ്. അതിന്റെ ഭാഗമായി സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി പ്രോഗ്രാമുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആഗസ്റ്റ് 28 ന് ഗുരുവിന്റെ ജൻമഗൃഹമായ ചന്ദിരൂർ ബ്രാഞ്ച് ആശ്രമത്തിൽ പത്മശ്രീ ഡോ.ഭരത് മമ്മൂട്ടി ഉൾപ്പെടെ നിരവധി വിശിഷ്ട്യവ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന നവപൂജിതം ആഘോഷം നടക്കുന്നതാമ്.   ചന്ദിരൂർ ആശ്രമത്തിൽ നടക്കുന്ന ാഘോഷപരിപാടികളു‌െ സ്വാഗതസംഘം രൂപീകരണം ഇന്ന്  നടന്നു.ആലപ്പുഴ എം.പി. എ.എം. ആരിഫ്, അരൂർ എം.എൽ.എ.ദലീമ ജോജോ, മുൻഎം.എൽ.എ. ഷാനിമോൾ ഉസ്മാൻ  സി.പി.(ഐ.)എം സംസ്ഥാന കമ്മറ്റിയംഗം സി.ബി.ചന്ദ്രബാബു ജില്ലാ പഞ്ചായത്തംഗം അനന്തു രമേശൻ,ബി.ജെ.പി. സംസ്ഥാന കമ്മറ്റി അംഗം വെള്ളിയാകുളം പരമേശ്വരൻ, കോൺഗ്രസ് അരൂർ മണ്ഡലം പ്രസിഡൻറ് പി.എ. അൻസാരി എന്നിവർ രക്ഷാധികാരികളായും അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി ചെയർപേഴ്സനായും വാർഡ് മെമ്പർമാരായ സീനത്ത് ഷിഹാബുദ്ദീൻ, നൗഷാദ്‌ കുന്നേൽ എന്നിവർ വൈസ് പ്രസിഡന്റ്മാരായും 151 പേരടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു.

യോഗത്തിൽ ശാന്തിഗിരി ആശ്രമം ആർട്സ് & കൾച്ചർ ഇൻചാർജ് ആദരണീയ സ്വാമി ജനനൻമ ജ്‌ഞാനതപസ്വി അദ്ധ്യക്ഷത വഹിച്ചു. സർവ്വാദരമീയ ജനനി ജനനി പൂജജ്ഞാനതപസ്വിനി, ആദരണീയരായ സ്വാമി ജ്യോതിചന്ദ്രൻ ജ്ഞാനതപസ്വി, സ്വാമിതനിമോഹൻ ജ്ഞാനതപസ്വി ,ബ്രഹ്മചാരി ഹരികൃഷ്ണൻ, വിവിധ സാമൂഹിക,രാഷ്ട്രീയ,സാംസ്ക്കാരിക,ആത്മീയ മണ്ഡലങ്ങളിലെ പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു.ശാന്തിഗിരി ചേർത്തല ഏരിയഡെപ്യൂട്ടിജനറൽ മാനേജർ പി.ജി.  രവീന്ദ്രൻ സ്വാഗതവും വിശ്വസാംസ്ക്കാരിക നവോത്ഥാനകേന്ദ്രം കൺവീനർ പി.ജി. രമണൻ കൃതജ്ഞതയും പറഞ്ഞു.

Related Articles

Back to top button