InternationalLatest

ചൈനീസ് ചാരക്കപ്പല്‍ ഇന്ത്യന്‍ ചാരത്തേക്ക്

“Manju”

കൊളംബോ: ഉപഗ്രഹ,​ മിസൈല്‍ നിരീക്ഷണത്തിനും ഹൈടെക്ക് യുദ്ധമുറകള്‍ക്കും ശേഷിയുള്ള ചൈനയുടെ ചാരക്കപ്പല്‍ ഇന്ത്യയുടെ എതിര്‍പ്പ് വകവയ്ക്കാതെ സ്വാതന്ത്ര്യദിനത്തിന്റെ പിറ്റേന്ന് തെക്കന്‍ ശ്രീലങ്കയിലെ ഹംബന്‍ടോട്ട തുറമുഖത്ത് നങ്കൂരമിടും.സുരക്ഷയ്ക്ക് വന്‍ ഭീഷണിയാവുന്ന കപ്പലിന് അനുമതി കൊടുക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കപ്പലിന്റെ വരവ് നീട്ടിവയ്ക്കണമെന്ന് ശ്രീലങ്ക കൊളംബോയിലെ ചൈനീസ് എംബസിക്ക് കത്ത് നല്‍കിയിരുന്നു. ശ്രീലങ്കയുടെ നിര്‍ദ്ദേശത്തിന് യാതൊരു വിലയും കല്പിക്കാതെ ചൈനീസ് കപ്പല്‍ യാത്ര തുടരുകയാണ്. ആദ്യം ഇന്ത്യയുടെയും അമേരിക്കയുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ആന്‍ഡമാന്‍ ലക്ഷ്യമാക്കി കപ്പലിന്റെ റൂട്ട് മാറ്റിയ ചൈന പിന്നീട് കപ്പലിന്റെ വേഗത കൂട്ടി ലങ്കന്‍ തുറമുഖത്തേക്ക് തിരിച്ചെന്നാണ് സൂചന. ഇതുകാരണം യാത്ര അഞ്ചു ദിവസം നീണ്ടുപോയെന്നു മാത്രം.തുറമുഖം ചൈനീസ് നിയന്ത്രണത്തിലായതിനാലാണ് ശ്രീലങ്കയ്ക്കുപോലും നിയന്ത്രിക്കാന്‍ കഴിയാതായത്.ആഗസ്റ്റ് 16 മുതല്‍ 22 വരെ കപ്പല്‍ ഉണ്ടാവും. ഇന്ധനം നിറയ്‌ക്കാനും അവശ്യസാധനങ്ങള്‍ ശേഖരിക്കാനുമാണ് കപ്പല്‍ എത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.അതേസമയം, ഇന്ത്യയും അമേരിക്കയും എതിര്‍പ്പിന് വ്യക്തമായ കാരണം പറയാത്തതിനാലാണ് കപ്പലിന് അടുക്കാന്‍ അനുമതി നല്‍കിയതെന്ന് ലങ്കന്‍ സര്‍ക്കാരിന്റെ ന്യായീകരണം.

Related Articles

Back to top button