IndiaLatest

തോക്കിന്‍ മുനയില്‍ പത്തി വിടര്‍ത്തി രാജവെമ്പാല

“Manju”

ഏതു പ്രതികൂല സാഹചര്യത്തെയും നേരിടാന്‍ കഴിവ് ഉള്ളവരാണ് നമ്മുടെ പട്ടാളക്കാര്‍ അതിനു വേണ്ടി പ്രത്യേക പരിശീലനം നേടിയവരാണ് ഇവര്‍. അങ്ങനെ തീര്‍ത്തും പ്രതികൂലമായൊരു സാഹചര്യത്തെ സംയമനപൂര്‍വം പ്രതിരോധിക്കുന്നൊരു പട്ടാളക്കാരന്റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

തോക്കേന്തി മണ്ണില്‍ കമഴ്ന്നുകിടന്ന് പോരാട്ടത്തില്‍ പങ്കാളിയാകവെ, പെടുന്നനെ മുന്നില്‍ കണ്ടൊരു രാജവെമ്പാലയെ പട്ടാളക്കാരന്‍ പ്രതിരോധിക്കുന്നതാണ് വീഡിയോയിലുള്ളത്. ശബ്ദമുണ്ടാക്കാനോ മറ്റുള്ളവരെ സഹായത്തിന് വിളിക്കാനോ സാധിക്കാത്ത അവസ്ഥ. എന്നാല്‍ വളരെ ബുദ്ധിപരമായി ഇദ്ദേഹം പാമ്പിനെ പിടികൂടുകയാണ്. ഏതാനും സെക്കന്‍ഡുകള്‍ പാമ്പിനെ നിരീക്ഷിച്ച ശേഷം അതിനെ കൈകൊണ്ട് തലയ്ക്ക് പിടിക്കുകയാണ് പട്ടാളക്കാരന്‍. ഇത്രയുമാണ് വീഡിയോയിലുള്ളത്. നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ ഈ വീഡിയോ പങ്കുവയ്ക്കുന്നത്. വീഡിയോ കണ്ടവരെല്ലാം തന്നെ ഇദ്ദേഹത്തിന്റെ ധൈര്യത്തെ സല്യൂട്ട് ചെയ്യുകയും ഒപ്പം തന്നെ രാജ്യത്തിന് വേണ്ടി പട്ടാളക്കാര്‍ ചെയ്യുന്ന ത്യാഗത്തെ സ്‌നേഹാദരപൂര്‍വം സ്മരിക്കുകയും ചെയ്യുകയാണ്.

Related Articles

Back to top button