InternationalLatest

മില്യനയര്‍ നറുക്കെടുപ്പില്‍ സമ്മാനം തമിഴ്‌നാട് സ്വദേശിനിക്ക്

“Manju”

അബൂദബി: ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷനല്‍ നടത്തിയ മാള്‍ മില്യനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ദിര്‍ഹമിന്‍റെ സമ്മാനം ലഭിച്ചത് തമിഴ്‌നാട് സ്വദേശിനിക്ക്. ട്രിച്ചി സ്വദേശിനി സെല്‍വറാണി ഡാനിയല്‍ ജോസഫാണ് മാള്‍ മില്യനയറിലൂടെ കോടിപതിയായത്. അവധിക്കു നാട്ടില്‍ പോയ സെല്‍വറാണിയെ സമ്മാനവിവരം അറിയിക്കാന്‍ അധികൃതര്‍ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. കഴിഞ്ഞയാഴ്ച സെല്‍വറാണിക്ക് മാളില്‍ നിന്നു കിട്ടിയ 80 കൂപ്പണുകളിലൊന്നിനാണ് പത്തുലക്ഷം ദിര്‍ഹം സമ്മാനമടിച്ചത്. കൂപ്പണുകള്‍ വാങ്ങിയപ്പോള്‍ ഭാര്യയുടെ നമ്പറായിരുന്നു നല്‍കിയിരുന്നതെന്നും അവര്‍ നാട്ടില്‍ പോയപ്പോള്‍ യു.എ.ഇ സിം മാറ്റിയതിനാലാണ് ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതെന്നും ഭര്‍ത്താവ് അരുള്‍ശേഖര്‍ ആന്‍റണി സാമി പ്രതികരിച്ചു. വിളിച്ചുകിട്ടാതായതോടെ മാള്‍ അധികൃതര്‍ വാട്‌സ്‌ആപ്പ് സന്ദേശമയച്ചതോടെയാണ് സെല്‍വറാണി വിവരമറിയുന്നത്. തുടര്‍ന്ന് ഇവര്‍ അബൂദബിയിലെ ഭര്‍ത്താവിനെ കോടിപതിയായ വിവരം അറിയിക്കുകയായിരുന്നു. സമ്മാനവിവരം അറിയിച്ച ആദ്യസമയം തട്ടിപ്പാണെന്നാണ് സെല്‍വറാണി കരുതിയത്. തുടര്‍ന്ന് വിശദവിവരങ്ങള്‍ നല്‍കിയതോടെയാണ് വിശ്വാസമായത്. സെല്‍വറാണിയും മക്കളും നാട്ടിലായതിനാല്‍ അരുള്‍ശേഖറാണ് സമ്മാനം കൈപ്പറ്റിയത്.

Related Articles

Back to top button