IndiaLatest

ശാന്തിമഹിമ ചേർത്തല ഏരിയ – ശുചീകരണകർമം നടന്നു

“Manju”

ചേർത്തല : ശാന്തിഗിരി ശാന്തിമഹിമ ചേർത്തല – ആലപ്പുഴ ഏരിയയിലെ പ്രവർത്തകർ ‘നവപൂജിതം 96’ ആഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യദിനത്തിൽ ശുചീകരണ കർമ്മം നടത്തി. ചന്ദിരൂർ ജംഗ്ഷൻ മുതൽ ജന്മഗൃഹം വരെയുള്ള പൊതുറോഡാണ് പ്രവർത്തകർ ചേർന്ന് വൃത്തിയാക്കിയത്. രാവിലെ 9 മണിക്ക് ആരംഭിച്ച ശുചീകരണ യജ്ഞത്തിന് ശാന്തിഗിരി ആശ്രമം ചേർത്തല ഏരിയ ഹെഡ് സർവാദരണീയ ജനനി പൂജ ജ്ഞാനതപസ്വിനി, ഇൻചാർജ് സ്വാമി ജനനൻമ ജ്ഞാനതപസ്വി, ബ്രഹ്മചാരി ജി.ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ശാന്തിമഹിമ ഗവേണിംഗ് കമ്മിറ്റി കോർഡിനേറ്റർ വന്ദനൻ സതീഷ് ഉൾപ്പെടെ നിരവധി പ്രവർത്തകർ കർമ്മത്തിൽ പങ്കാളിയായി.

Related Articles

Back to top button