InternationalLatest

സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്ന് സാനിയ

“Manju”

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ ആഗോള ടെന്നീസ് താരം സാനിയ മിര്‍സ ഇന്ത്യയ്ക്ക് ആശംസകള്‍ നേര്‍ന്നു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലാണ് താരം ആശംസകള്‍ പങ്കുവെച്ചു. “സ്വാതന്ത്ര്യദിനാശംസകള്‍. 75 മഹത്തായ വര്‍ഷങ്ങള്‍.” എന്ന അടിക്കുറിപ്പോടെയാണ് ടെന്നീസ് കളിക്കുന്ന തന്റെ ഒരു ചിത്രം സാനിയ പങ്കുവെച്ചത്. പലരും താരത്തിന്റെ ആശംസകളെ പൂര്‍ണ്ണഹൃദയത്തോടെ സ്വീകരിച്ചു, പക്ഷേ ചിലര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ വിദ്വേഷം പരത്തുവാനാണ് ശ്രമിച്ചത്. പാകിസ്ഥാന്‍ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 14 ന് സാനിയ ആശംസകള്‍ നേരാത്തതിന് അവരെ ട്രോളുകയാണ് പലരും. കാരണം ലളിതമാണ്. സാനിയ മിര്‍സ ഒരു പാകിസ്ഥാനിയെയാണ് വിവാഹം കഴിച്ചത്. ക്രിക്കറ്റ് താരം ഷൊയ്ബ് മാലികാണ് സാനിയയുടെ ഭര്‍ത്താവ്.

Related Articles

Back to top button