IndiaLatest

സന്തോഷ വാര്‍ത്തയുമായി എല്‍ ഐ സി

“Manju”

മുടങ്ങിയ പോളിസികള്‍ തിരിച്ചുപിടിക്കാന്‍ അവസരം നല്‍കുകയാണ് രാജ്യത്തെ പൊതുമേഖല ഇന്‍ഷുറന്‍സ് ഭീമനായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ.ഇതോടെ, പോളിസി ഉടമകള്‍ക്ക് കാലഹരണപ്പെട്ട പോളിസികള്‍ പുതുക്കാന്‍ സാധിക്കുന്നതാണ്. പ്രീമിയം മുടങ്ങി അഞ്ചു വര്‍ഷം വരെയുള്ള നോണ്‍ യുലിപ് പോളിസികള്‍ മാത്രമാണ് ഉപയോക്താക്കള്‍ക്ക് തിരിച്ചുപിടിക്കാന്‍ സാധിക്കുക. അതേസമയം, യുലിപ് പോളിസികള്‍ക്ക് ഈ അവസരം ലഭ്യമാകില്ലെന്ന് എല്‍ഐസി അറിയിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 17 മുതല്‍ ഒക്ടോബര്‍ 21 വരെ നീണ്ടുനില്‍ക്കുന്ന എല്‍ഐസിയുടെ പുതിയ ക്യാമ്ബയിന്റെ ഭാഗമായാണ് ഉപയോക്താക്കള്‍ക്ക് പോളിസികള്‍ വീണ്ടെടുക്കാനുള്ള അവസരം നല്‍കുന്നത്. കൂടാതെ, പ്രീമിയം അനുസരിച്ച്‌ ലേറ്റ് ഫീസില്‍ ഇളവുകളും എല്‍ഐസി പ്രഖ്യാപിച്ചിട്ടുണ്ട്. ലേറ്റ് ഫീസ് ഇനത്തില്‍ 25 ശതമാനം മുതല്‍ 30 ശതമാനം വരെയാണ് ഫീസ് ഇളവ് ലഭിക്കുക. എന്നാല്‍, മൈക്രോ ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് 100 ശതമാനം വരെ ലേറ്റ് ഫീസ് ഇളവ് ലഭിക്കുന്നുണ്ട്. 1 ലക്ഷം രൂപ മുതല്‍ 3 ലക്ഷം രൂപ വരെയുള്ള പ്രീമിയം പോളിസികള്‍ക്ക് 25 ശതമാനമാണ് ലേറ്റ് ഫീസ് ഇളവ് നല്‍കുന്നത്.

Related Articles

Back to top button