InternationalLatest

ഡ്യൂറണ്ട് കപ്പ് ഇന്ന് തുടക്കമാവും

“Manju”

ഡ്യൂറണ്ട് കപ്പ് ഇന്ന് ആരംഭിക്കും. ഇന്ത്യന്‍ ഫുട്ബോള്‍ 2022-23 സീസണിലെ ആദ്യ ദേശീയ ടൂര്‍ണമെന്റ് ഇന്ന് തുടങ്ങും.ഇന്ന് മൊഹമ്മദന്‍ സ്പോര്‍ടിങും ഡ്യൂറണ്ട് കപ്പിലെ നിലവിലെ ചാമ്ബ്യന്മാരായ എഫ് സി ഗോവയും തമ്മില്‍ നടക്കുന്ന മത്സരത്തോടെയാകും ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. കൊല്‍ക്കത്തയില്‍ നടക്കുന്ന മത്സരം രാത്രി 7 മണിക്കാണ് ആരംഭിക്കുക. കളി തത്സമയം സ്പോര്‍ട്സ് 18ലും വൂട് ആപ്പ് വഴിയും ജിയോ ടിവി വഴിയും കാണാന്‍ ആകും.എഫ് സി ഗോവ ടീമില്‍ മലയാളികളായി മുഹമ്മദ് നെമിലും സല്‍മാന്‍ ഫാരിസും ഉണ്ട്. മൊഹമ്മദന്‍ സ്ക്വാഡില്‍ മലയാളി താരം ഫസലു റഹ്മാനും ക്രിസ്റ്റി ഡേവിസും ഉണ്ട്.കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഓഗസ്റ്റ് 19നാണ്. ആദ്യ മത്സരത്തില്‍ ഐലീഗ് ക്ലബായ സുദേവയെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക.

Related Articles

Back to top button