InternationalLatest

ഇരട്ട ഗോളുകളും ആയി മൊറാറ്റ

“Manju”

സ്പാനിഷ് ലാ ലീഗില്‍ മികച്ച ജയവുമായി സീസണ്‍ തുടങ്ങി അത്ലറ്റികോ മാഡ്രിഡ്. ഗെറ്റാഫയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ആണ് അത്ലറ്റികോ മാഡ്രിഡ് തോല്‍പ്പിച്ചത്. ലോണിന് ശേഷം ക്ലബിലേക്ക് തിരിച്ചെത്തിയ സ്പാനിഷ് താരം അല്‍വാരോ മൊറാറ്റയുടെ ഇരട്ടഗോളുകള്‍ ആണ് അത്ലറ്റികോക്ക് മികച്ച ജയം സമ്മാനിച്ചത്. ഒരു തവണ ഗെറ്റാഫയുടെ ശ്രമം ബാറില്‍ തട്ടി മടങ്ങിയത് ഒഴിച്ചാല്‍ മത്സരത്തില്‍ അത്ലറ്റികോ ആധിപത്യം ആണ് കാണാന്‍ ആയത്. മത്സരത്തില്‍ പതിനഞ്ചാം മിനിറ്റില്‍ തന്നെ അത്ലറ്റികോ ഗോള്‍ നേടി. ജോ ഫെലിക്സിന്റെ പാസില്‍ നിന്നു ഇടത് കാലന്‍ അടിയിലൂടെ മൊറാറ്റ ഗോള്‍ നേടുക ആയിരുന്നു.

രണ്ടാം പകുതിയില്‍ ഗെറ്റാഫ പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്ത അത്ലറ്റികോ മാഡ്രിഡ് രണ്ടാം ഗോളും നേടി. 59 മത്തെ മിനിറ്റില്‍ ഫെലിക്സിന്റെ തന്റെ പാസില്‍ നിന്നു മൊറാറ്റ തന്റെ രണ്ടാം ഗോളും നേടി തന്റെ അത്ലറ്റികോ മാഡ്രിഡിലേക്കുള്ള മടങ്ങി വരവ് ആഘോഷം ആക്കി. 75 മത്തെ മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ അന്റോണിയോ ഗ്രീസ്മാന്‍ ആണ് അത്ലറ്റികോ മാഡ്രിഡിന്റെ ജയം പൂര്‍ത്തിയാക്കിയത്. ഫെലിക്സിന്റെ തന്റെ പാസില്‍ നിന്നു ബോക്സിന് പുറത്ത് പന്ത് സ്വീകരിച്ചു രണ്ടു ഗെറ്റാഫ പ്രതിരോധ താരങ്ങള്‍ക്ക് ഇടയിലൂടെ ഗ്രീസ്മാന്‍ പന്ത് വലയില്‍ എത്തിച്ചു അത്ലറ്റികോ ജയം പൂര്‍ത്തിയാക്കി. മൂന്നു ഗോള്‍ വിജയം നേടിയെങ്കിലും ഗെറ്റാഫക്ക് എതിരെ അത്ര എളുപ്പം ആയിരുന്നില്ല അത്ലറ്റികോ മാഡ്രിഡിന്റെ ജയം.

Related Articles

Back to top button