KeralaLatest

ജനങ്ങള്‍ക്ക് വിശ്വാസം സൈന്യത്തെ

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ സ്ഥാപനങ്ങളെ പട്ടികപ്പെടുത്തിയ ഇപ്സോസ് (ipsos) ഇന്ത്യയുടെ സര്‍വേ ഫലം പുറത്ത്.
പ്രതിരോധ സേനയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും പ്രധാനമന്ത്രിയുടെ ഓഫീസുമാണ് റിപ്പോര്‍ട്ടുകള്‍ പ്രകാരം വിശ്വാസ്യതയില്‍ ഏറ്റവും മുന്‍പന്തിയിലുള്ള മൂന്ന് സ്ഥാപനങ്ങള്‍.
പട്ടികയില്‍ നാലാം സ്ഥാനം സുപ്രീം കോടതിക്കാണ്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) അഞ്ചാം സ്ഥാനത്തുണ്ട്. പ്രതികരിച്ചവരില്‍ 65 ശതമാനവും (3 ല്‍ 2 പേരും) വിശ്വാസമര്‍പ്പിച്ചത് പ്രതിരോധ സേനയായതിനാലാണ് ഡിഫന്‍സ് ഫോഴ്‌സുകള്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചത്. രണ്ടില്‍ ഒരാളും (50%) ആര്‍ബിഐയ്‌ക്ക് മാര്‍ക്ക് നല്‍കി. പാര്‍ലമെന്റ് (33%) ഏഴാം സ്ഥാനത്തും മാദ്ധ്യമങ്ങള്‍ എട്ടാം സ്ഥാനത്തും (32%) തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒമ്ബതാം സ്ഥാനത്തും ഇടംപിടിച്ചു.
ജനങ്ങളുടെ വിശ്വാസ്യത പിടിച്ചുപറ്റുന്നതില്‍ ഏറ്റവും പിന്നിലുള്ളത് രാഷ്‌ട്രീയക്കാരും രാഷ്‌ട്രീയപാര്‍ട്ടികളുമാണ്. മതമേലാധ്യക്ഷന്‍മാര്‍, സമുദായ നേതാക്കള്‍ എന്നിവരിലും വിശ്വാസ്ത്യത കുറവാണ് ജനങ്ങള്‍ രേഖപ്പെടുത്തിയതെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു.
ഒരാളിലോ സ്ഥാപനത്തിലോ തോന്നുന്ന വിശ്വാസ്യതയെന്നാല്‍ അവരിലുള്ള ധാര്‍മ്മികത, ബഹുമാനം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ്. ഒരു സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം വിശ്വാസ്യതയാണ് അടിത്തറയെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിരോധ സേനകള്‍, ആര്‍ബിഐ, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവയ്‌ക്ക് ജനങ്ങളുടെ വിശ്വാസ്യത പരമാവധി പിടിച്ചുപറ്റാന്‍ സാധിച്ചതിന് പിന്നില്‍ ഈ സ്ഥാപനങ്ങളുടെ ശക്തമായ അടിത്തറയാണ് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചോദ്യാവലി ഉപയോഗിച്ച്‌ ക്വാണ്ടിറ്റേറ്റീവ് സര്‍വേ വഴിയാണ് ഇപ്സോസ് ഇന്ത്യ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സര്‍വേയില്‍ സ്ത്രീകളടക്കം 2,950 പേരെ ഉള്‍പ്പെടുത്തിയിരുന്നു.

Related Articles

Back to top button