IndiaLatest

വികസനത്തില്‍ എല്ലാവരും സംതൃപ്തര്‍; ഭബേഷ് കലിത

“Manju”

ദിസ്പൂര്‍: അസമില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ഭരണകക്ഷിയില്‍ ചേരുമെന്ന ഊഹാപോഹങ്ങള്‍ നിലനില്‍ക്കുകയാണ്. ഇതിനിടെ ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി ഉപേക്ഷിച്ച്‌ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേരുമെന്ന് അസം ബിജെപി അദ്ധ്യക്ഷന്‍ ഭബേഷ് കലിത പറഞ്ഞു.സംസ്ഥാനത്തെ വികസനത്തില്‍ പ്രതിപക്ഷ എംഎല്‍എമാരും സന്തുഷ്ടരാണ്. അസമില്‍ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ അവര്‍ സംതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു.’താന്‍ എണ്ണം പറയുന്നില്ല, പക്ഷേ പലരും ബിജെപിയില്‍ ചേരും. വരും ദിവസങ്ങളില്‍ എല്ലാം വ്യക്തമാകും. അസമിന്റെ വികസനത്തിനായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ സ്വീകരിച്ച നടപടികളില്‍ എല്ലാ വിഭാഗങ്ങളും രാഷ്‌ട്രീയ പാര്‍ട്ടികളും സംതൃപ്തരാണ്’ എന്ന് കലിത പറഞ്ഞു.

Related Articles

Back to top button