LatestThiruvananthapuram

പുതുവത്സരദിനത്തില്‍ ആശംസകളുമായി മുഖ്യമന്ത്രി ‍

“Manju”

മലയാളത്തിന്റെ പുതുവത്സരദിനത്തില്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഘട്ടമാണിത് എന്നത് കര്‍ഷക ദിനത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കായി പുതിയ ചിന്തകള്‍ പങ്കു വയ്ക്കാനുമുള്ള അവസരമാണ് ചിങ്ങം ഒന്ന് കര്‍ഷക ദിനമായി ആചരിക്കുന്നതിലൂടെ ഒരുങ്ങുന്നതെന്ന് മുഖ്യമന്ത്രിയുടെ സന്ദേശത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ സന്ദേശം:
ഇന്ന് ചിങ്ങം ഒന്ന്. കേരളത്തിനിത് കര്‍ഷക ദിനം കൂടിയാണ്. നമ്മുടെ ശ്രേഷ്ഠമായ കാര്‍ഷിക പാരമ്പര്യത്തെ ആഘോഷിക്കാനും കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കായി പുതിയ ചിന്തകള്‍ പങ്കു വയ്ക്കാനുമുള്ള അവസരമാണ് ചിങ്ങം ഒന്ന് കര്‍ഷക ദിനമായി ആചരിക്കുന്നതിലൂടെ ഒരുങ്ങുന്നത്.

നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഘട്ടമാണിത് എന്നത് കര്‍ഷക ദിനത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. കര്‍ഷകരുടെ സുരക്ഷിതത്വം തകര്‍ക്കുന്ന നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ രാജ്യമാകെ വലിയ പ്രക്ഷോഭങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. അവയോട് ഐക്യപ്പെടാനും കര്‍ഷകര്‍ക്കു പിന്തുണ നല്‍കാനും മുന്നോട്ട് വരാന്‍ നമ്മള്‍ തയ്യാറാകേണ്ട സന്ദര്‍ഭം കൂടിയാണിത്.

അതോടൊപ്പം ബദല്‍ കാര്‍ഷിക നയങ്ങളുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ കൂടുതല്‍ ജനകീയമാക്കാന്‍ അനിവാര്യമായ പിന്തുണ ഏവരില്‍ നിന്നും ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ മഹത്തായ കാര്‍ഷിക പാരമ്പര്യം സംരക്ഷിക്കാനും കര്‍ഷകരുടെ ക്ഷേമത്തിനായും നമുക്കൊരുമിച്ചു മുന്നോട്ടു പോകാം. ഏവര്‍ക്കും ആശംസകള്‍.

Related Articles

Back to top button