LatestThiruvananthapuram

കേരള സര്‍വകലാശാല ബിഎഡ് പ്രവേശനം

“Manju”

തിരുവനന്തപുരം: കേരളസര്‍വകലാശാലയോട് അഫിലിയേ​റ്റ് ചെയ്തിട്ടുളള ഗവ.,എയ്ഡഡ്,കെ.യു.സി.ടി.ഇ, സ്വാശ്രയ കോളേജുകളില്‍ ബി.എഡ് പ്രവേശനത്തിന് അപേക്ഷിച്ചവര്‍ക്ക് പ്രൊഫൈലിലെ വിവരങ്ങള്‍ തിരുത്താന്‍ 24വരെ അവസരം.

മാര്‍ച്ചില്‍ നടത്തിയ മൂന്നാം സെമസ്​റ്റര്‍ എം.എ.ഹ്യൂമന്‍ റിസോഴ്സ് മാനേജ്‌മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 23വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്​റ്റര്‍ എം.സി.എ (2020 സ്‌കീം, 2020 അഡ്മിഷന്‍),ഡിസംബര്‍ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിവരങ്ങള്‍ വെബ്‌സൈ​റ്റില്‍.

നാലാം സെമസ്​റ്റര്‍ എം.എ,എം.എസ്സി,എം.കോം,എം.എസ്.ഡബ്ല്യൂ,എം.എം.സി.ജെ,എം.എ.എച്ച്‌.ആര്‍.എം പരീക്ഷകളുടെ (ജൂണ്‍ 2022) പ്രോജക്‌ട് ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള അവസാന തീയതി 31വരെ നീട്ടി.
ആഗസ്​റ്റില്‍ നടത്തിയ രണ്ടാം സെമസ്​റ്റര്‍ എം.എ/എം.എസ്സി/എം കോം, നവംബര്‍ 2021 കൊവിഡ് സ്‌പെഷ്യല്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റര്‍ എം.എ എം.എസ്സി,എം കോം,എം.എസ്.ഡബ്ല്യൂ ന്യൂജനറേഷന്‍ ഡിഗ്രി പ്രോഗ്രാമുകളുടെ (2020 അഡ്മിഷന്‍) പരീക്ഷകള്‍ സെപ്​റ്റംബര്‍ 15 മുതല്‍ ആരംഭിക്കും.
മൂന്നാം സെമസ്​റ്റര്‍ സി.ബി.സി.എസ് (ബി.എ/ബി.എസ്സി/ബി കോം) (മേഴ്സിചാന്‍സ് – 2012, 2011, 2010 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് പിഴകൂടാതെ 31 വരെയും 150 രൂപ പിഴയോടെ സെപ്​റ്റംബര്‍ 3 വരെയും 400 രൂപ പിഴയോടെ സെപ്​റ്റംബര്‍ 5 വരെയും അപേക്ഷിക്കാം.

Related Articles

Back to top button