InternationalLatest

മ​ക്ക​ളോ​ടൊ​പ്പം ര​ക്ഷി​താ​ക്ക​ളും വ​ള​രുക; ​ഡോ.​ന​ഹാ​സ് മാ​ള

“Manju”

മ​നാ​മ: പു​തി​യ കാ​ല​ത്ത് മ​ക്ക​ളോ​ടൊ​പ്പം ര​ക്ഷി​താ​ക്ക​ളും വ​ള​രേ​ണ്ട​തു​ണ്ടെ​ന്ന് സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​ന​ഹാ​സ് മാ​ള അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഫ്ര​ന്‍​ഡ്​​സ്​ സോ​ഷ്യ​ല്‍ അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗ​ത്തി​ല്‍ ‘വ​ള​രാം മ​ക്ക​ള്‍​ക്കൊ​പ്പം’ എ​ന്ന വി​ഷ​യ​ത്തി​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ക്ക​ള്‍​ക്കൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാ​നും അ​തി​ലൂ​ടെ അ​വ​രു​ടെ ഉ​ള്ളി​ലേ​ക്കി​റ​ങ്ങി​ച്ചെ​ല്ലാ​നും ര​ക്ഷി​താ​ക്ക​ള്‍​ക്ക് സാ​ധി​ക്ക​ണം. എ​ല്ലാ കാ​ര്യ​ങ്ങ​ളും പ​ര​സ്പ​രം തു​റ​ന്നു പ​റ​യു​ന്ന ന​ല്ല സു​ഹൃ​ത്തു​ക്ക​ള്‍ കൂ​ടി​യാ​വാ​ന്‍ ഓ​രോ മാ​താ​വി​നും പി​താ​വി​നും ക​ഴി​യേ​ണ്ട​തു​ണ്ട്. സ​ന്തോ​ഷ​വും സ​മാ​ധാ​ന​വും നി​ല​നി​ല്‍​ക്കു​ന്ന കു​ടും​ബാ​ന്ത​രീ​ക്ഷ​ത്തി​ല്‍ നി​ന്ന് മാ​ത്ര​മെ കു​ട്ടി​ക​ള്‍ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള പൗ​ര​ന്മാ​രാ​യി വ​ള​ര്‍​ന്നു വ​രു​ക​യു​ള്ളൂ. എ​പ്പോ​ഴും മ​ക്ക​ളു​ടെ പി​റ​കി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന സി.​ഐ.​ഡി ​ക​ളാ​വാ​ന്‍ ഒ​രി​ക്ക​ലും ശ്ര​മി​ക്ക​രു​ത്. അ​വ​ര്‍​ക്ക് ആ​ത്മ​വി​ശ്വാ​സ​വും മാ​ന​സി​ക​മാ​യ ക​രു​ത്തും നേ​ടി​യെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ള്‍ നാം ​ബോ​ധ​പൂ​ര്‍​വം സൃ​ഷ്ടി​ക്ക​ണം എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ ഫ്ര​ന്‍​ഡ്​​സ്​ സോ​ഷ്യ​ല്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ്​ സ​ഈ​ദ് റ​മ​ദാ​ന്‍ ന​ദ്‌​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ്​ വി.​കെ. അ​നീ​സ്, ഫ്ര​ന്‍​ഡ്​​സ്​ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജ​മാ​ല്‍ ഇ​രി​ങ്ങ​ല്‍, എം.​എം. സു​ബൈ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Related Articles

Back to top button