InternationalLatest

സ്വന്തം വിമാനങ്ങള്‍ തകര്‍ത്ത് ചൈന

“Manju”

ബീജിംഗ്: ഇന്ത്യന്‍ അതിര്‍ത്തികളില്‍ മിസൈലുകള്‍ ഉപയോഗിക്കുന്നതിന് മുന്നോടിയായി പരീക്ഷണം സ്വന്തം വിമാനങ്ങളില്‍ നടത്തി ചൈന. ആളില്ലാ വിമാനങ്ങളെ മിസൈലുകള്‍ അയച്ച്‌ തകര്‍ക്കുന്ന പരീക്ഷണം ലഡാക്ക് അതിര്‍ത്തിക്കപ്പുറമുള്ള സിന്‍ജിയാംഗ് പ്രവിശ്യയിലാണ് നടന്നത്. കരയില്‍ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന എച്ച്‌ ക്യൂ-17എ മിസൈലാണ് പരീക്ഷിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷം നടന്ന ദിവസമാണ് പരീക്ഷണം നടത്തിയതെന്നതും ശ്രദ്ധേയമാണ്.ഒരു വിമാനത്തെ അതീവ കൃത്യതയോടെ തകര്‍ക്കുന്നതില്‍ മിസൈലുകള്‍ വിജയിച്ചി രിക്കുന്നു. എച്ച ക്യൂ-17എ മിസൈലാണ് പരീക്ഷത്തില്‍ അതീവ കൃത്യത പാലിച്ചിരിക്കുന്നത്. സിന്‍ജിയാംഗിലെ യുദ്ധമേഖലയിലാണ് ചൈനയുടെ പരീക്ഷണം. ഏത് അടിയന്തിര സാഹചര്യത്തിലും ഇന്ത്യന്‍ അതിര്‍ത്തി കടന്നുവരുന്ന ഏത് വിമാനത്തേയും തകര്‍ക്കാന്‍ സാധിക്കുമെന്നാണ് പുതിയ പരീക്ഷണം തെളിയിക്കുന്നതെന്നും ചൈനീസ് പ്രതിരോധ വകുപ്പ് അവകാശപ്പെടുന്നു.

Related Articles

Back to top button