IndiaLatest

നവജ്യോതി ശ്രീകരുണാകരഗുരു ലോകത്തിന് പകര്‍ന്നത് ഗുരുശിഷ്യപരമ്പരയുടെ മഹത്തായ ദര്‍ശനം -കേന്ദ്രമന്ത്രി ഭഗവന്ത് ഖുബ

“Manju”

 

പോത്തൻകോട്: ഗുരുശിഷ്യപരമ്പരയുടെ മഹത്തായ ദര്‍ശനങ്ങളാണ് നവജ്യോതിശ്രീ കരുണാകരഗുരു ലോകത്തിന് പകര്‍ന്നതെന്ന് കേന്ദ്ര നവ-പുനരുപയോഗ ഊർജ്ജ വകുപ്പ് സഹമന്ത്രി ഭഗവന്ത് ഖുബ. ശാന്തിഗിരി ആശ്രമത്തിലെ തൊണ്ണൂറ്റിയാറാമത് നവപൂജിതം ആഘോഷങ്ങൾ വിളംബരം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുപരമ്പരകളെ മാനിക്കുന്ന നാടാണ് നമ്മുടേത്. ലോകത്ത് മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനില്ലാത്ത തരത്തില്‍ അത് നമ്മുടെ സംസ്കാരവുമായി ഇഴുകിച്ചേര്‍ന്നു നില്‍ക്കുന്നുവെന്നു . ഗുരുക്കൻമാരാണ് ഭാരതത്തിന്റെ മാർഗ്ഗദർശികളെന്നും സമൂഹത്തിന്‍റെ പരിവര്‍ത്തനത്തിനും സമാധാനത്തിനും വേണ്ടിയുളള ആദ്ധ്യാത്മികയുടെ സന്ദേശമാണ് ശാന്തിഗിരി മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, വൈസ് പ്രസിഡന്റ് സ്വാമി നിര്‍മോഹാത്മ ജ്ഞാനതപസ്വി എന്നിവര്‍ മഹനീയ സാന്നിദ്ധ്യമായി. എം.എൽ.എ മാരായ ഡി.കെ.മുരളി, എം വിന്‍സെന്റ് , മുൻ എം.പി.മാരായ ഡോ. എ. സമ്പത്ത്, എന്‍.പീതാംബരക്കുറുപ്പ്, സി.പി.ഐ.(എം). സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആനാവൂര്‍ നാഗപ്പൻ, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എം. റാസി, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലേഖകുമാരി എസ്, ജില്ലാ പഞ്ചായത്തംഗം ഷീലകുമാരി, വാമനപുരം ബ്ലോക്ക് പഞ്ചായത്തംഗം സജീവ്, പോത്തൻകോട് ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനില്‍കുമാര്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ ആര്‍. സഹീറത്ത് ബീവി, ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍ പേഴ്സണ്‍ അഡ്വ.എ. ഷാനിഫ ബീഗം, ഭാരതീയ ജനതാപാർട്ടി സംസ്ഥാന സംഘടന സെക്രട്ടറി എം ഗണേശന്‍, തിരുവനന്തപുരം ജില്ലാട്രഷറർ എം. ബാലമുരളി, സി.പി.ഐ.(എം.) വെഞ്ഞാറമൂട് ഏരിയ സെക്രട്ടറി .ഇ.എ. സലീം, , ആശ്രമം ഉപദേശക സമിതി അംഗം ഡോ.കെ.ആര്‍.എസ്. നായര്‍‍, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയംഗം ഷോഫി. കെ., മെമ്പര്‍, അഡ്വ. എസ്. രാധകൃഷ്ണൻ, റ്റി. മണികണ്ഠൻ നായര്‍, പൂലന്തറ കിരണ്‍ദാസ്, ആശ്രമത്തിന്റെ വിവിധ സാംസ്കാരിക സംഘടനാപ്രതിനിധികളായ രാജൻ സി.എസ്., ദീപ്തി സി, രാജകുമാര്‍ എസ്, കിഷോര്‍ കുമാര്‍ റ്റി.കെ., സിന്ധു.ബി.പി., അജിത എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ശാന്തിഗിരി ഹെൽത്ത്കെയർ റിസർച്ച് ഓർഗനൈസേഷൻ ഇൻചാർജ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി സ്വാഗതവും സിന്ദൂരം ചാരിറ്റീസ് ചെയർമാൻ സബീർ തിരുമല കൃതജ്ഞതയും പറഞ്ഞു. നവപൂജിതത്തിന്‍റെ ഭാഗമായി ഏഴു ദിവസം നീണ്ടു നിൽക്കുന്ന പരിപാടികള്‍ക്ക് ആഗസ്റ്റ് 26 വെള്ളിയാഴ്ച തുടക്കമാകും. സെപ്തംബർ 1 വ്യാഴാഴ്ച വരെ നടക്കുന്ന പരിപാടികളിൽ ഗവർണർ, മുഖ്യമന്ത്രി, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ തുടങ്ങി വ്യവസായ, രാഷ്ട്രീയ സാമൂഹിക ആത്മീയ കലാ സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.

 

Related Articles

Back to top button