LatestThrissur

മദ്യപിച്ച്‌ ബസ് ഓടിച്ചു; തൃശൂരില്‍ ഒമ്പത്‌ സ്വകാര്യ ഡ്രൈവര്‍മാര്‍ കസ്റ്റഡിയില്‍

“Manju”

 

തൃശൂര്‍: നഗരത്തിലെ ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച്‌ സിറ്റി പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒമ്ബത് ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റിലായി. വൈദ്യപരിശോധനയക്ക് വിധേയമാക്കിയപ്പോള്‍ ഇവര്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. തൃശൂരില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ മദ്യം, മയക്കുമരുന്ന് തുടങ്ങിയവ ഉപയോഗിച്ച്‌ മത്സരയോട്ടം നടത്തുന്നതായുള്ള എന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ മിന്നല്‍ പരിശോധനക്ക് ഉത്തരവിട്ടത്.

കുന്നം കുളം കിഴൂര്‍ കൈപറമ്ബില്‍ അനൂപ് (33), താന്ന്യം ചെമ്മാപ്പിള്ളി മോങ്കാട്ടുക്കര സബിന്‍ (40), വെളുത്തൂര്‍ കുന്നത്തങ്ങാടി കളപുരപറമ്ബില്‍ ഗോകുല്‍ (34), പുറനാട്ടുകര തെക്കാനത്ത് കിഷോര്‍ തോമസ്(38), കോഴിക്കോട് ഫാറോക്ക് കെകെപി വീട്ടില്‍ റിയാസ് (36), പുത്തൂര്‍ വെട്ടുക്കാട് ചീരോത്ത് സുധീര്‍ (48), മണലിത്തറ കൊരന്‍ചിറ ഉള്ളാട്ടുകുടിയില്‍ ജോര്‍ജ് (50), കടലാശ്ശേരി വടക്കിട്ടി വിപിന്‍ (32), നന്തിപുലം കാട്ടൂര്‍ വീട്ടില്‍ സുഭാഷ് (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ എസിപി കെ കെ സജീവ്, ഈസ്റ്റ് എസ്‌ഐ പി ലാല്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശക്തന്‍ നഗര്‍, വടക്കേച്ചിറ ബസ് സ്റ്റാന്‍ഡുകളിലാണ് പരിശോധന നടത്തിയത്.

സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്ന റൂട്ടുകളില്‍ മത്സരയോട്ടവും, ബസ് തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കങ്ങളും പതിവാണ്. സ്വകാര്യബസ്സുകളുടെ അമിതവേഗതയും, ഡ്രൈവര്‍മാരുടെ അജാഗ്രതയും മൂലമുണ്ടാകുന്ന അപകടങ്ങളും ഏറിവരികയാണ്. ഏതാനും ദിവസങ്ങള്‍ക്കുമുമ്ബ് തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസ്സിന്റെ ചില്ലുകള്‍ മറ്റൊരു ബസ്സിലെ ജീവനക്കാരന്‍ തല്ലിയുടച്ചിരുന്നു.

ശനിയാഴ്ച കാര്‍ ഡ്രൈവറെ ആക്രമിച്ച വിഷ്ണുമായ സ്വകാര്യ ബസ് ജീവനക്കാരായ തൊയക്കാവ് സ്വദേശി മണികണ്ഠന്‍, ഊരകം സ്വദേശി വിഷ്ണു, മണലൂര്‍ സ്വദേശി പ്രണവ് എന്നിവരെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചേറ്റുവ സ്വദേശി സുധീഷിനെയാണ് ബസ് ജീവനക്കാര്‍ ആക്രമിച്ചത്. ബസിന് സൈഡ് കൊടുത്തില്ലെന്ന പേരില്‍ കാറിനെ തടഞ്ഞിട്ടു. തുടര്‍ന്ന് കാറില്‍ ബസിടിപ്പിക്കുകയും കമ്ബിവടികൊണ്ട് അടിക്കുകയുമായിരുന്നു. മിന്നല്‍ പരിശോധന വരും ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ ബസ് സ്റ്റാന്‍ഡുകളിലേക്കും, റോഡുകളിലേക്കും വ്യാപിപ്പിക്കും.

Related Articles

Back to top button