InternationalLatest

61 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില : കൃത്രിമ മഴ പെയ്യിക്കാന്‍ ഒരുങ്ങി ചൈന

“Manju”

ബെയ്ജിംഗ് : മഴയും താപനിലയുമെല്ലാം രേഖപ്പെടുത്താന്‍ തുടങ്ങിയ കഴിഞ്ഞ 61 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന ചൂടും വരള്‍ച്ചയുമാണ് ചൈന ഈ വര്‍ഷം നേരിട്ടുകൊണ്ടിരിക്കുന്നത്.

രാസവസ്തുക്കള്‍ ഉപയോഗിച്ച്‌ ആകാശത്ത് മേഘങ്ങള്‍ നട്ട് മഴ കൂട്ടാന്‍ ശ്രമിക്കുമെന്നും വിളകളില്‍ ജലാംശം നിലനിര്‍ത്തുന്നതിനായി ഒരു മിശ്രിതം തളിച്ച്‌ ബാഷ്പീകരണം പരിമിതപ്പെടുത്തുമെന്നും കൃഷി മന്ത്രി ടാങ് റെന്‍ജിയാന്‍ പറഞ്ഞു. വരുന്ന 10 ദിവസങ്ങള്‍ വളരെ നിര്‍ണായകമാണ്. രാജ്യത്തെ നെല്‍കൃഷിയുടെ സുപ്രധാന കാലഘട്ടമാണ്. രാജ്യത്തെ വാര്‍ഷിക വിളവെടുപ്പിന്റെ 75 ശതമാനവും ഈ സമയത്താണ്. അതുകൊണ്ട് ധാന്യങ്ങളുടെ വിളവെടുപ്പ് ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.

ചൈനയുടെ നെല്‍കൃഷി ഉത്പാദനത്തില്‍ ഉണ്ടാകുന്ന ചെറിയ വ്യത്യാസം പോലും ആഗോള തലത്തില്‍ വലിയ ആഘാതമുണ്ടാക്കും.ചൈനയുടെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സിച്വാനിലാണ് വരള്‍ച്ച ഏറ്റവും രൂക്ഷം. ജലവൈദ്യുതി പ്രോജക്ടുകളില്‍ നിന്നാണ് സിച്വാനില്‍ 80 ശതമാനം വൈദ്യുതിയും എത്തുന്നത്. അതിനാല്‍ തന്നെ താപതരംഗം പ്രവിശ്യയുടെ ഊര്‍ജമേഖലയെ നേരിട്ടു ബാധിച്ചിട്ടുണ്ട്. സിച്വാന്‍ മുതല്‍ യാംഗ്സി ഡെല്‍റ്റാ മേഖലയിലെ ഷാംഗ്‌ഹായി വരെയുള്ള പ്രദേശങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെട്ടതോടെ രാജ്യത്ത് ദേശീയ വരള്‍ച്ചാ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Related Articles

Back to top button