InternationalLatest

വനിതാ ഏഷ്യാകപ്പ് ബംഗ്ലാദേശില്‍ നടക്കും

“Manju”

ബംഗ്ലാദേശ്: വനിതാ ഏഷ്യാ കപ്പ് ബംഗ്ലാദേശില്‍ നടക്കും. ഈ വര്‍ഷം ഒക്ടോബറില്‍ ബംഗ്ലാദേശിലെ സില്‍ഹെറ്റിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ആകെ 7 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

ഒക്ടോബര്‍ 1 മുതല്‍ 16 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. ഏഷ്യാ കപ്പിലെ നിലവിലെ ചാമ്പ്യന്‍മാരാണ് ബംഗ്ലാദേശ്. 2014ലെ ടി20 ലോകകപ്പിന് ശേഷം ആദ്യമായാണ് സില്‍ഹെറ്റില്‍ ഒരു അന്താരാഷ്ട്ര വനിതാ മത്സരം നടക്കുന്നത്. 2018 ഒക്ടോബറില്‍ പാകിസ്ഥാനെതിരെയായിരുന്നു സില്‍ഹെറ്റിലെ അവസാന അന്താരാഷ്ട്ര വനിതാ മത്സരം.

Related Articles

Back to top button