KeralaLatest

ശാന്തിഗിരി ജന്മഗൃഹസമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം 28 ന് ഞായറാഴ്ച ; മമ്മൂട്ടി നിർവഹിക്കും.

“Manju”

അരൂർ : ഗുരുവിന്റെ ജന്മനാടായ ചന്ദിരൂരിൽ നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജന്മഗൃഹസമുച്ചയത്തിന്റെ നിർമ്മാണ ഉദ്ഘാടനം 28 ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ലോകപ്രശസ്ത ചലച്ചിത്രതാരം മമ്മൂട്ടി നിർവ്വഹിക്കും. ശാന്തിഗിരിയില്‍ നവപൂജിതം ആഘോഷത്തോടനുബന്ധിച്ചാണ് ജന്മഗൃഹസമുച്ചത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടക്കുന്നത്. എ. എം. ആരിഫ് എം . പി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ആമുഖ പ്രഭാഷണം നടത്തും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാന തപസ്വി എന്നിവര്‍ ചടങ്ങില്‍ മഹനീയ സാന്നിധ്യമാകും. ദലീമ ജോജോ എം.എൽ.എ. , പി. പി.ചിത്തരഞ്ജൻ എം.എൽ.എ., ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി,  സിപിഐ ആലപ്പുഴ ജില്ല സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, മുന്‍ എം .എല്‍.എ ഷാനിമോൾ ഉസ്മാൻ, കെ.എസ്.ഡി.പി ചെയർമാൻ സി.ബി. ചന്ദ്രബാബു, ,ബി.ജെ.പി ദേശീയ കൌൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ, കേന്ദ്ര സംഗീത നാടക അക്കാദമി അംഗം വയലാർ ശരത്ചന്ദ്രവർമ്മ, ശാന്തിഗിരി ആശ്രമം ചേര്‍ത്തല ഏരിയ ഹെഡ് ജനനി പൂജ ജ്ഞാന തപസ്വിനി, മാന്നാനം കെ.ഈ.സ്കൂൾ പ്രിൻസിപ്പാൾ റവ. ഫാദർ. ഡോ. ജെയിംസ് മുല്ലശ്ശേരി സി. എം. ഐ. ചലച്ചിത്ര സംവിധായകന്‍ രാജീവ് അഞ്ചല്‍,  സിന്ദൂരം ചാരിറ്റീസ് ചെയര്‍മാൻ സബീര്‍ തിരുമല, എൻ.എസ്.എസ് ചേർത്തല താലൂക്ക് യൂണിയൻ പ്രസിഡന്റ് രാധാകൃഷ്ണൻ ഇലഞ്ഞിയിൽ, എസ്.എൻ.ഡി.പി യോഗം ഡയറക്ട് ബോർഡ് അംഗം വി.ശശികുമാർ, ഗാന രചയിതാവ് രാജീവ് ആലുങ്കൽ, ചേര്‍ത്തല എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍ നായര്‍,   കെ.പി.സി.സി മെമ്പർ ടി. ജി.പത്മനാഭൻ നായർ, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം മധുസൂദനന്‍ സി,  അരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ബിജു. സിപിഐ(എം) ഏരിയ സെക്രട്ടറി പി.കെ. സാബു, അരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിലീപ് കണ്ണാടന്‍,  മുസ്ലീംലീഗ് അരൂർനിയോജകമണ്ഡലം പ്രസിഡന്റ്, സി.കെ.ഫസലുദ്ദീൻ, കെ.പി.എം.എസ് വർക്കിങ് പ്രസിഡന്റ് തുറവൂർ സുരേഷ്,  അരൂർ മഹൽ മസ്ഹലത്ത് കമ്മിറ്റി ചെയർമാൻ ജനാബ് മുസ്തഫ സഖാഫി, ബിജെപി അരൂർ നിയോജക മണ്ഡലം പ്രസിഡന്റ് എന്‍. രൂപേഷ് പൈ, ജില്ലാ പഞ്ചായത്തംഗം അനന്ദു രമേശൻ, ഇന്ത്യൻ നാഷണല്‍ ലീഗ് ആലപ്പുഴ ജനറല്‍ സെക്രട്ടറി ബി. അൻഷാദ്, സിപിഐ അരൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി, പി.എം.അജിത്ത്കുമാർ, അരൂർ ഗ്രാമപഞ്ചായത്തംഗങ്ങളായ സീനത്ത് ഷിഹാബുദീൻ, നൗഷാദ് കുന്നേൽ, ഇർഷാദ്, ഡി.സി.സി, അംഗം മജീദ് വെളുത്തേടത്ത്, സിപിഐ(എം) ലോക്കൽകമ്മിറ്റി സെക്രട്ടറി സി.പി. പ്രകാശൻ, ചന്ദിരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് അഷ്റഫ് നേറ്റിപ്പറമ്പിൽ, ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയന്‍ പ്രസിഡൻ്റ് എൻ. എം. ബാദുഷ, കണ്ടമംഗലം രാജരാജേശ്വരി ക്ഷേത്രം ദേവസ്വം പ്രസിഡന്റ് പി.ഡി.ഗഗാറിന്‍, ശബരി ഗ്രൂപ്പ് റിലേഷന്‍സ് ഓഫീസര്‍ എന്‍. രാംദാസ്,, , ധീവരസഭ സംസ്ഥാന സെക്രട്ടറി സി.ഗോപിനാഥ്, കവയത്രിയും നോവലിസ്റ്റുമായ  ഡോ. ഷൈനി മീര, ചന്ദിരൂര്‍ ഗവ.ഹൈസ്കൂല്‍ പി.റ്റി.എ. പ്രസിഡന്റ് മുഹമ്മദ് റഫീക്ക്,  ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി  ഉപദേശകരായ അഡ്വ. കെ.സി.സന്തോഷ് കുമാര്‍, രാജീവ് വി. പി. അജിത്ത് കുമാർ, വി, അബൂബക്കർ ആശ്രമത്തിന്റെ വിവിധ സാംസ്കാരിക വിഭാഗങ്ങളുടെ ചുമതലക്കാരായ പി.ജി. രമണൻ, എന്‍.കെ. അരവിന്ദന്‍, ഷാജി . എം . കെ, സി.വി.പുരുഷോത്തമന്‍, പി. ജി. രവീന്ദ്രൻ, മനോഹരൻ നന്ദികാട്, നിഷ. എം. എന്‍, ഷിബുറാം കെ. ഡി വന്ദനൻ സതീഷ്, കുമാരി. മംഗളവല്ലി.എല്‍ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

ആലപ്പുഴ എറണാകുളം ദേശീയപാതയിൽ ഒരു കിലോമീറ്റർ കിഴക്ക് മാറിയാണ് ജന്മഗൃഹം. കൈതപ്പുഴ കായലിനോട് ചേർന്ന് കിടക്കുന്ന പ്രകൃതിരമണീയമായ ഏഴ് ഏക്കർ സ്ഥലത്താണ് ജന്മഗൃഹസമുച്ചയം നിർമ്മിക്കുന്നത്. വ്യത്യസ്ത വാസ്തുശില്പ ശൈലികളെ സമന്വയിപ്പിച്ചുകൊണ്ടൂം ടൂറിസം സാധ്യതകൾ കണക്കിലെടുത്തും മൂന്നോ നാലോ ഘട്ടങ്ങളായി നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ധേശിക്കുന്നത്. ചന്ദിരൂർ ജന്മഗൃഹത്തിൽ നടന്ന വാർത്ത സമ്മേളനത്തിൽ സ്വാമി ജനനന്മ ജ്ഞാന തപസ്വി, സ്വാഗതസംഘം ചെയര്‍ പേഴ്സണ്‍ രാഖി ആന്റണി, സീനത്ത് ഷിഹാബുദ്ദീന്‍, അഷറഫ് നേറ്റിപറമ്പ്, നൌഷാദ് കുന്നേല്‍, മജീദ് വെളുത്തേടത്ത്, സി.പി പ്രകാശന്‍, ഇര്‍ഷാദ് എന്നിവർ പങ്കെടുത്തു.

 

Related Articles

Back to top button