InternationalLatest

ഷെല്ലാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു; പ്രസിഡന്‍റ്

“Manju”

കൈവ്: മോസോകോയുടെ ആധിപത്യത്തിന് കീഴിലുണ്ടായിരുന്ന സോവിയറ്റ് ഭരണകൂടത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയതിന്റെ 31-മത് വാര്‍ഷികത്തിന് മുന്നോടിയായി യുക്രെയിനില്‍ റഷ്യന്‍ ഷെല്ലാക്രമണം. റെയില്‍വേ സ്റ്റേഷനിലും ജനവാസമേഖലിയിലുമായി നടന്ന മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയെന്ന് ഉക്രെയിന്‍ പ്രസിഡന്റ് വോലോഡൈമെര്‍ സെലന്‍സ്കി പറഞ്ഞു. ഖാര്‍കിവ്, മൈകോലൈവ്, നിക്കോപോള്‍, ഡിനിപ്രോ തുടങ്ങിയ നഗരങ്ങളിലാണ് ഷെല്ലാക്രമണം നടന്നത്.റഷ്യ യാതൊരു കാരണവുമില്ലാതെ രാജ്യത്ത് ആക്രമണം നടത്തുകായണെന്നും വലിയ യുദ്ധത്തിലേക്കിത് ചെന്നവസാനിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനിടയില്‍ ചാപ്ലിന്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പതിച്ച മിസൈലുകള്‍നാശം വിതക്കുകയായിരുന്നു എന്ന് സൈന്യം അറിയിച്ചു.

Related Articles

Back to top button