KeralaLatestThiruvananthapuram

‘കാരുണ്യത്തിന്റെ കാല്‍പ്പാടുകള്‍’ പ്രകാശനം ഓഗസ്റ്റ് 30ന്

“Manju”

പോത്തന്‍കോട് : ശാന്തിഗിരി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന കാരുണ്യത്തിന്റെ കാല്‍പ്പാടുകള്‍’ പുസ്തകം നവപൂജിതം ആഘോഷ വേദിയില്‍ ഓഗസ്റ്റ് 30ന് പ്രകാശനം ചെയ്യും. അന്ന് വൈകുന്നേരം 4 മണിക്ക് റിസര്‍ച്ച് സോണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ദേവസ്വം, പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കും. നവജ്യോതി ശ്രീകരുണാകര ഗുരുവിന്‍റെ ജീവിതത്തെ ആധാരമാക്കി ആദ്യകാല ഗുരുഭക്തനായ ശ്രീനിലയം ഫല്‍ഗുനന്‍ രചിച്ച നോവലാണ് കാരുണ്യത്തിന്റെ കാല്‍പ്പാടുകള്‍. ശാന്തിഗിരി ആദ്ധ്യാത്മിക മാസികയിൽ ഇത് തുടർച്ചയായി പ്രസിദ്ധീകരിച്ചിരുന്നു. 2014 ഡിസംബര്‍ 14ന് ശ്രീനിലയം ഫല്‍ഗുനന്‍ ദിവംഗതനായി. സഹോദരനും ആശ്രമം ഉപദേശക സമിതി പേട്രണുമായ ജി. പ്രഭാകരനാണ് പുസ്തകം പുറത്തിറക്കുന്നതിന് മുൻകൈ എടുത്തത്.

Related Articles

Back to top button