IndiaLatest

സുപ്രിംകോടതി ചീഫ് ജസ്റ്റിസായി യു യു ലളിത് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

“Manju”

ഡല്‍ഹി ; സുപ്രിംകോടതിയുടെ 49ാമത് ചീഫ് ജസ്റ്റിസായി യു യു ലളിത് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനില്‍ വച്ച്‌ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് പുതിയ ചീഫ് ജസ്റ്റിസിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്.

അഭിഭാഷകനായിരിക്കെ നേരിട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്കെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് 64 വയസുകാരനായ ഉദയ് ഉമേഷ് ലളിത്. ഇദ്ദേഹത്തിന് മുന്‍പ് ജസ്റ്റിസ് എസ് എം സിക്രി മാത്രമാണ് അഭിഭാഷകനായിരിക്കെ ചീഫ് ജസ്റ്റിസ് പദവിയിലേക്കെത്തുന്നത്. മഹാരാഷ്ട്ര സ്വദേശിയായ ജസ്റ്റിസ് യു യു ലളിത് 1983ലാണ് ബോംബൈ ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തത്.

2014ലാണ് ഇദ്ദേഹം സുപ്രിംകോടതി ജഡ്ജിയായത്. വരുന്ന നവംബര്‍ 8 വരെ ആണ് ജസ്റ്റിസ് യുയു ലളിത് ചീഫ് ജസ്റ്റിസ് ആയി പ്രവര്‍ത്തിക്കുക. ജസ്റ്റിസ് എന്‍ വി രമണ വിരമിച്ച ഒഴിവിലേക്കാണ് ജസ്റ്റിസ് ലളിത് എത്തുന്നത്.

Related Articles

Back to top button