KeralaLatestThiruvananthapuram

സൗഹൃദ ക്രിക്കറ്റ് മത്സരം ഇന്ന്

“Manju”

പോത്തൻകോട് : ഓണാഘോഷത്തോടനുബന്ധിച്ച് മാധ്യമ പ്രവർത്തകരും കേരള പോലീസും തമ്മിൽ ക്രിക്കറ്റ് മത്സരം ഇന്ന് നടക്കും.കഴക്കുട്ടം നെട്ടയകോണത്തെ വൺ ഫോർ ആൾ സ്പോർട്സ് ഹബ്ബിലെ ടർഫിൽ രാത്രി 7 മണി മുതലാണ് മത്സരം. കഴക്കൂട്ടം ജനമൈത്രി പൊലീസും പോത്തൻകോട് പ്രസ് ക്ലബും തമ്മിലാണ് ആദ്യ മത്സരം. മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം കഴക്കൂട്ടം സെെബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ സി.എസ് ഹരി നിർവഹിക്കും. സാംസ്കാരിക കലാകായിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് പി.സുരേഷ് ബാബുവും സെക്രട്ടറി അനൂപും അറിയിച്ചു.

Related Articles

Back to top button