KeralaLatest

ഗ്ലോബല്‍ യൂത്ത് ടുബാക്കോ സര്‍വ്വേ ഉദ്ഘാടനം ചെയ്തു.

“Manju”

തിരുവനന്തപുരം: മസ്കറ്റ് ഹോട്ടലിൽ നടന്ന പുകയില ഉപയോഗത്തിന്റെ ദോഷവശങ്ങളും, ഗ്ലോബൽ യൂത്ത് ടോബാക്കോ സർവ്വേയുടെ ഭാഗമായി കേരളത്തിലും എത്രപേർ പുകയില ഉപയോഗിക്കുന്നു എന്നുമുള്ള ഒരു സ്റ്റേറ്റ് ലെവൽ റിലീസിംഗ് ഓഫ് ഗ്ലോബൽ യൂത്ത് ടോബാക്കോ സർവ്വേ ഓഫ് കേരളയുടെ പ്രകാശന ചടങ്ങ് മസ്കറ്റ് ഹോട്ടൽ ഹാർമണിഹാളിൽ എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ.രത്തൻഖേൽകർ IAS ആരോഗ്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ.വി.മീനാക്ഷിയ്ക്കുനല്കി പ്രകാശനം ചെയ്തു.ചടങ്ങി ഡോ പി.പി.പ്രീത, കേരള ഹെൽത്ത് സർവീസ് ഡയറക്ടർ ഇൻചാർജ്, ഡോ.വിപിൻ ഗോപാൽ എന്നിവർ സംസാരിച്ചു.

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ചടങ്ങിൽ സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന ഗാനങ്ങൾ ആലപിച്ചു.ഡോ.ബിപിൻ ഗോപാൽ, സ്റ്റേറ്റ് നോഡൽ ഓഫീസർ, എൻ സി ഡി ഗ്ലോബൽ യൂത്ത് ടോബാക്കോ സർവ്വേ ഓഫ് കേരളയുടെ ഒരു കോപ്പി ചടങ്ങിൽ വെച്ച് പട്ടം സനിത്തിന് സമ്മാനിച്ചു.

 

Related Articles

Back to top button