IndiaLatest

അടല്‍ പാലം പ്രധാനമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

“Manju”

അഹമ്മദാബാദില്‍ കാല്‍നട യാത്രക്കാര്‍ക്കായി ഒരുങ്ങിയ അടല്‍ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമര്‍പ്പിക്കും. മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അടല്‍ബിഹാരി വാജ്‌പേയിയുടെ ഓര്‍മയ്ക്കായാണ് അഹമ്മദാബാദില്‍ അടല്‍ പാലം ഒരുങ്ങിയിരിക്കുന്നത്. 300 മീറ്ററാണ് നീളം. 74 കോടിയാണ് ചിലവ്. നടപ്പാതയ്ക്കായി മാത്രമായി നിര്‍മിച്ചിരിക്കുന്ന പാലം പ്രധാനമായും ലക്ഷ്യമിടുന്നത് ടൂറിസ്റ്റുകളെയാണ്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പ്രധാനമന്ത്രി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സബര്‍മതിയുടെ ഇരുതീരങ്ങളേയും ബന്ധിപ്പിച്ചുള്ള ആദ്യ നടപ്പാലമാണിത്. ഗുജറാത്തില്‍ മകരസംക്രാന്തിയ്ക്ക് നടക്കുന്ന പട്ടംപറത്തല്‍ ഉത്സവം കേന്ദ്രീകരിച്ചാണ് പാലത്തിന്റെ തീം. അകര്‍ഷകമായ നിറങ്ങളിലുള്ള അലങ്കാരപ്പണികളും ലൈറ്റുകളും തന്നെയാണ് പാലത്തിന്റെ ഭംഗി. ഒരുമാസം മുമ്പ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നുവെങ്കിലും പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തിരുന്നില്ല.

വാജ്‌പേയിയുടെ പിറന്നാള്‍ ദിനത്തില്‍ 2021 ഡിസംബര്‍ 25 ന് ആണ് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പാലത്തിന് പേര് നല്‍കിയത്. 2022 ജൂണ്‍ 22-ന് ആണ് ഇതിന്റെ പണി പൂര്‍ത്തിയാക്കിയത്. പട്ടം പറത്തില്‍ ഉത്സവത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിച്ചതിനാല്‍ പട്ടത്തിന്റെ രൂപത്തിലുള്ള പല നിറങ്ങളാണ് പാലത്തിന്റെ പ്രധാന ആകര്‍ഷണം.

Related Articles

Back to top button