IndiaLatest

കാണാതായ 3 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 16 പേരെ രക്ഷപ്പെടുത്തി

“Manju”

ന്യൂഡല്‍ഹി : മലേഷ്യന്‍ കടലില്‍ കാണാതായ 3 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 16 പേരെ രക്ഷപ്പെടുത്തി. ഇന്ത്യന്‍ തീരസംരക്ഷണ സേനയുടെ മികച്ച ഏകോപനത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. മാരിടൈം റെസ്‌ക്യൂ കോര്‍ഡിനേഷന്‍ സെന്ററുമായി ചേര്‍ന്നാണ് തീരസംരക്ഷണ സേന ഇവരെ രക്ഷപ്പെടുത്തിയത്. കലാവസ്ഥാ വ്യതിയാനവും അപകട സാധ്യതയും കണക്കിലെടുത്ത് വിവരം ലഭിച്ച ഉടന്‍ തന്നെ രക്ഷാ പ്രവര്‍ത്തനത്തിനായുള്ള നടപടികള്‍ അധികൃതര്‍ ആരംഭിക്കുകയായിരുന്നു.

എംടി വോറയെന്ന ടാങ്കറില്‍ നിന്നാണ് മൂന്ന് ഇന്ത്യക്കാരെ കാണാനില്ലെന്ന വിവരം വ്യാഴാഴ്ച വൈകീട്ടോടെ എംആര്‍സിസി മുംബൈയ്‌ക്ക് ലഭിച്ചത്. തുടര്‍ന്ന് സിംഗപ്പൂര്‍, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ എസ്‌എആര്‍ കോര്‍ഡിനേറ്റിംഗ് ഏജന്‍സികളുമായി എംആര്‍സിസി രക്ഷപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. രക്ഷപെടുത്തിയ ഇന്ത്യക്കാരെ തുടര്‍ നടപടികള്‍ക്കായി മലേഷ്യയിലേക്ക് വിട്ടതായി അധികൃതര്‍ അറിയിച്ചു.

നിരന്തരമായ പരിശ്രമത്തിലൂടെ ഇന്നലെ കാണാതായവരെ കണ്ടെത്തി. യാത്രക്കിടെ ഇവര്‍ സഞ്ചരിച്ച ടാങ്കറിന്റെ ഇന്ധനം തീര്‍ന്നു പോവുകയായിരുന്നു. 3 ഇന്ത്യക്കാര്‍ ഇള്‍പ്പെടെ 16 പേരെയാണ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്.” തീരസംരക്ഷണ സേന പ്രസ്താവനയില്‍ പറഞ്ഞു.

Related Articles

Back to top button