InternationalLatest

വില്ല സ്വന്തമാക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ്

“Manju”

ദുബായ്: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ദുബായില്‍ 80 മില്യന്‍ ഡോളര്‍ വിലമതിക്കുന്ന ബീച്ച്‌ സൈഡ് വില്ല സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. യുഎഇ നഗരത്തിലെ എക്കാലത്തെയും വലിയ ഇടപാടാണ് ഏഷ്യയിലെ രണ്ടാമത്തെ ധനികനായ മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് നടത്തിയിരിക്കുന്നത്.ദുബായിലെ പാം ജുമൈറയിലെ വില്ല മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിക്കായി വാങ്ങിയതാണെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അംബാനിയുടെ 93.3 ബില്യന്‍ ഡോളര്‍ ആസ്തിയുടെ അനന്തരാവകാശികളില്‍ ഒരാളാണ് അനന്ത്. അദ്ദേഹത്തിന്റെ പേരിലുള്ള ബീച്ച്‌ സൈഡ് മാന്‍ഷന്‍ ഈന്തപ്പനയുടെ ആകൃതിയിലുള്ള കൃത്രിമ ദ്വീപ് സമൂഹത്തിന്റെ വടക്കന്‍ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. പത്ത് ബെഡ്‌റൂമുകളും ഒരു സ്വകാര്യ സ്പായും ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പൂളുകളുമുണ്ട്. റിലയന്‍സ് ഗ്രൂപ്പിലെ കോര്‍പ്പറേറ്റ് അഫയേഴ്‌സ് ഡയറക്ടറും പാര്‍ലമെന്റ് അംഗവുമായ പരിമള്‍ നത്വാനിയാണ് വില്ല കൈകാര്യം ചെയ്യുന്നത്. അംബാനിയുടെ അടുത്ത അനുയായി കൂടിയാണ് നത്വാനി.

Related Articles

Back to top button