KeralaLatestThiruvananthapuram

സെപ്തംബര്‍ 1ന് സംയുക്ത ക്യാമ്പ് നടത്തുന്നു

“Manju”

പോത്തന്‍കോട്: “നവപൂജിതം 96” ആഘോഷത്തോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമവും, നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയും സംയുക്തമായി നടത്തുന്ന സൗജന്യ സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പ് നവപൂജിതം ആഘോഷദിനമായ സെപ്തംബര്‍ 1-ാം തീയതി വ്യാഴാഴ്ച രാവിലെ 9:00 മണി മുതൽ ഉച്ചയ്ക്ക് 1:00 മണി വരെ പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ചു നടക്കുന്നു. കാര്‍ഡിയോളജി, ഡയബറ്റോളജി, ജനറല്‍സര്‍ജറി, ഓര്‍ത്തോപീഡിക്സ്, ഇ.എന്‍.ടി, ഗാസ്ട്രോ എന്ററോളജി, ഒഫ്താല്‍മോളജി, ദന്തല്‍ തുടങ്ങിയ സ്പെഷ്യാലിറ്റി ക്ലിനിക്കുകള്‍ ഉള്‍പ്പെടുന്ന ഈ സ്പെഷ്യാലിറ്റി ക്യാമ്പില്‍ ഇ.സി.ജി, എക്കോ, ജി. ആർ. ബി എസ്, ബി. എം.ഐ തുടങ്ങിയ ടെസ്റ്റുകള്‍ സൗജന്യമായി ചെയ്തു കൊടുക്കുന്നതാണ്. ഈ ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് നിര്‍ദ്ധനരായ രോഗികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നിംസ് ഹാര്‍ട്ട് ടു ഹാര്‍ട്ട് പ്രോജക്ട് ചെയ്തു കൊടുക്കുകയും ചെയ്യും.

ആന്‍ജിയോഗ്രാമിന് 50% കിഴിവും, അള്‍ട്രാസൗണ്ട് സ്കാനിന് 30 % കിഴിവും,എക്കോ-റ്റി.എം.റ്റി എന്നിവയ്ക്ക് 30 % കിഴിവും, 12 തരം എക്സിക്യൂട്ടീവ് ചെക്കപ്പുകള്‍ക്ക് 25% കിഴിവും ഈ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർന്നും ലഭിക്കുന്നതാണെന്ന് ശാന്തിഗിരി ഹെൽത്ത് കെയർ & റിസർച്ച് ഓർഗനൈസേഷൻ മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ ബി രാജ്കുമാർ അറിയിച്ചു.

Related Articles

Back to top button