IndiaLatest

ദേശീയ കായികദിനം ആഘോഷമാക്കാന്‍ രാജ്യം

“Manju”

ഡല്‍ഹി: ദേശീയ കായികദിനമായ തിങ്കളാഴ്ച (ഓഗസ്റ്റ് 29) രാജ്യത്തെ 25-ലധികം നഗരങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മീറ്റ് ദ ചാമ്പ്യന്‍പരിപാടി സംഘടിപ്പിക്കാന്‍ കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം. രാജ്യത്തെ 26 വിദ്യാലയങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുക.

കോമണ്‍വെല്‍ത്ത് ഗെയിംസിലും ലോക ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണമെഡല്‍ നേടിയ നിഖാത് സരീന്‍, പാരാലിമ്പിക്സ്കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവ് ഭാവിന പട്ടേല്‍, ടോക്കിയോ ഒളിമ്പിക്സിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും മെഡല്‍ സ്വന്തമാക്കി മന്‍പ്രീത് സിം​ഗ് എന്നിവരുള്‍പ്പടെയുള്ള രാജ്യത്തിന്റെ അഭിമാന കായിക താരങ്ങള്‍ പരിപാടിയുടെ ഭാഗമാകും.

ഭാരതത്തിന്റെ അഭിമാനമുയര്‍ത്തിയ മെഡല്‍ ജേതാക്കള്‍ രാജ്യത്തെ വിദ്യാലയങ്ങള്‍ സന്ദര്‍ശിക്കുന്ന പരിപാടിയാണ് മീറ്റ് ദ ചാമ്പ്യന്‍‘. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്രയാണ് പരിപാടിക്കു തുടക്കം കുറിച്ചത്. വിദ്യാലയങ്ങള്‍ സന്ദര്‍ശിക്കുന്ന കായിക താരങ്ങള്‍ അവരുടെ അനുഭവങ്ങളും ജീവിത പാഠങ്ങളും ഭക്ഷണക്രമങ്ങളുമെല്ലാം വിദ്യാര്‍ത്ഥികളോട് പങ്കുവെച്ച്‌ അവര്‍ക്ക് പ്രചോദനമേകും.

ദേശീയ കായിക ദിനത്തോടനുബന്ധിച്ചും ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ ചന്ദിനോടുള്ള ആദരസൂചകമായും കോമണ്‍വെല്‍ത്ത് ഗെയിംസിലും ലോക ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്ത കായിക താരങ്ങളെ ഉള്‍പ്പെടുത്തി സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഈ സംരംഭം വിപുലീകരിച്ചത്. ഫിറ്റ് ഇന്ത്യ ക്യാമ്പയിനിന്റെ ഭാഗമായി അഖിലേന്ത്യാ തലത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികളിലൂടെ ഈ വര്‍ഷത്തെ ദേശീയ കായിക ദിനം ആഘോഷിക്കാനാണ് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനം. ഇതിന്റെ ഭാ​ഗമായി വിനോദ പരിപാടികള്‍ ഉള്‍പ്പെടെ വിവിധ കായിക പരിപാടികള്‍ സംഘടന സംഘടിപ്പിക്കും. കേന്ദ്ര യുവജനകാര്യകായിക മന്ത്രി അനുരാഗ് സിം​ഗ് താക്കൂര്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, യുവജനകാര്യകായിക സഹമന്ത്രി നിസിത് പ്രമാണിക് എന്നിവര്‍ കായിക താരങ്ങളുമായും ഫിറ്റ് ഇന്ത്യ ഫിറ്റ്നസ് പ്രതിനിധികളുമായും ചര്‍ച്ച നടത്തും.

Related Articles

Back to top button