InternationalLatest

രണ്ടാം ജയം നേടി ബാഴ്സലോണ

“Manju”

റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി തന്റെ തുടര്‍ച്ചയായ രണ്ടാം ഇരട്ടഗോള്‍ നേടിയപ്പോള്‍ ബാഴ്‌സലോണ റയല്‍ വല്ലാഡോളിഡിനെ 4-0ന് പരാജയപ്പെടുത്തി.പുതിയ സീസണിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ബാഴ്‌സയുടെ രണ്ടാം വിജയമാണിത്,വിജയത്തോടെ ഏഴ് പോയിന്റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ബാഴ്സ ഉയര്‍ന്നിരിക്കുന്നു, റയല്‍ ബെറ്റിസും റയല്‍ മാഡ്രിഡും മാത്രമാണ് ബാഴ്സയുടെ മുന്നില്‍ ഉള്ളത്. തുടക്കത്തില്‍ തന്നെ ആക്രമിച്ച്‌ കളിച്ച ബാഴ്സ പല അവസരങ്ങള്‍ ഉണ്ടാക്കി.വലഡോളിഡിനെ സമ്മര്‍ദത്തില്‍ ആഴ്ത്തി കൊണ്ട് 24 -ാം മിനുട്ടില്‍ തന്നെ ലെവന്‍ഡോസ്ക്കി ലീഡ് നേടി കൊടുത്തു.ആദ്യ പകുതി തീരാന്‍ ഇരിക്കെ പെഡ്രി മറ്റൊരു ഗോളോടെ ലീഡ് ഇരട്ടിയാക്കി.രണ്ടാം പകുതിയില്‍ രണ്ടാം ഗോള്‍ നേടി ലെവന്‍ഡോസ്ക്കിയും റൊണാള്‍ഡോ അറൂഹോക്ക് പകരം വന്ന സെര്‍ജി റോബര്‍ട്ടോയും ഗോള്‍ കണ്ടെത്തിയപ്പോള്‍ വലഡോളിഡിനെതിരെ എല്ലാ മേഘലയിലും ആധിപത്യം പുലര്‍ത്തിയ ഒരു വിജയം ആണ് ബാഴ്സ നേടിയത്.മത്സരത്തിലൂടനീളം ബാഴ്സക്ക് വെല്ലുവിളി ഉയര്‍ത്താന്‍ വലഡോളിഡിന് കഴിഞ്ഞിട്ടില്ല.

Related Articles

Back to top button