IndiaLatest

ദേശീയ സുരക്ഷയുടെ കാരണം നിര്‍വ്വചിക്കാന്‍ ട്വിറ്ററിന് കഴിയില്ല

“Manju”

ന്യൂഡല്‍ഹി: ദേശീയ സുരക്ഷയ്ക്കോ ക്രമസമാധാന പ്രശ്നങ്ങള്‍ക്കോ കാരണമാകുന്ന ഉള്ളടക്കം നിര്‍വ്വചിക്കാന്‍ ട്വിറ്റര്‍ പോലുള്ള പ്ലാറ്റ്ഫോമിന് കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് 19, കര്‍ഷക പ്രക്ഷോഭം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രതിഷേധം പ്രകടിപ്പിച്ച അക്കൗണ്ടുകള്‍ പിന്‍വലിക്കാന്‍ കേന്ദ്ര ഐ.ടി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് ട്വിറ്റര്‍ കര്‍ണ്ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്താണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു പൊതു പ്രശ്നം ഉണ്ടാകുമ്പോള്‍ നടപടി എടുക്കേണ്ടത് സര്‍ക്കാരാണ്. ഇത്തരം പ്ലാറ്റ്ഫോമുകളല്ല. ട്വിറ്റര്‍ മന:പൂര്‍വ്വം രാജ്യത്തെ നിയമങ്ങള്‍ പാലിക്കാതെയും ധിക്കരിച്ചും മുന്നോട്ട് പോകുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഉത്തരവുകള്‍ ഏകപക്ഷീയവും അക്കൗണ്ട് ഉടമകളെ വിവരം അറിയിക്കുന്നതിലുള്ള പരാജയവുമാണെന്ന് ട്വിറ്റര്‍ കോടതിയില്‍ വ്യക്തമാക്കി. മാത്രമല്ല പല ട്വിറ്റര്‍ അക്കൗണ്ടുകളും രാഷ്ട്രീയ പാര്‍ട്ടികളുടെ ഔദ്യോഗിക ഹാന്‍ഡിലുകള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കവുമായി ബന്ധപ്പെട്ടതാണ്. ഈ അക്കൗണ്ടുകള്‍ പൂട്ടിക്കുന്നത് പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമായിരിക്കുമെന്നും ട്വിറ്റര്‍ അവകാശപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ പ്രതികരണമറിയിക്കാന്‍ സമയം അനുവദിച്ചു. കേസ് സെപ്തംബര്‍ 8ന് വീണ്ടും പരിഗണിക്കും.

Related Articles

Back to top button