IndiaLatest

ഇന്‍ഷുറന്‍സ് മേഖലയില്‍ വന്‍ കുതിപ്പിനൊരുങ്ങി ഇന്ത്യ

“Manju”

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് മേഖലയില്‍ വന്‍ കുതിപ്പിനൊരുങ്ങി ഇന്ത്യ. രാജ്യം ഒരു ദശാബ്ദത്തിനുള്ളില്‍ ആഗോളത്തലത്തില്‍ ഇന്‍ഷുറന്‍സ് മേഖലയിലെ ആറാമത്തെ വലിയ ശക്തിയായി മാറുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അടുത്ത ദശകത്തില്‍ ഇന്ത്യയിലെ മൊത്തം ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ പ്രതിവര്‍ഷം ശരാശരി 14 ശതമാനം വര്‍ദ്ധിക്കും. 2021-ല്‍ ആഗോള തലത്തില്‍ 10-ാം സ്ഥാനമായിരുന്നു ഇന്ത്യയ്ക്ക്. ഇത് 2032-ഓടെ മൊത്തം പ്രീമിയം അളവില്‍ ഇന്ത്യ ആറാമത്തെ വലിയ രാജ്യമായി മാറുമെന്ന് സ്വിസ് റീ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ ലൈഫ് ഇന്‍ഷുറന്‍സ് വ്യവസായവുമായി ബന്ധപ്പെട്ട് 2022-ല്‍ 6.6 ശതമാനവും 2023-ല്‍ 7.1 ശതമാനവും വളര്‍ച്ച കൈവരിക്കും. ഇന്ത്യയിലെ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം 2022-ല്‍ ആദ്യമായി 100 ബില്യണ്‍ ഡോളര്‍ കടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button