KeralaLatest

മുഖ്യമന്ത്രിയുടെ കൈ ചേർത്തു പിടിച്ച് യാത്ര പറഞ്ഞ്‌ പ്രധാനമന്ത്രി

“Manju”

കൊച്ചി ; ഇന്ത്യ രൂപകൽപന ചെയ്തു നിർമിച്ച ആദ്യ വിമാനവാഹിനിയായ ഐഎൻസ് വിക്രാന്ത് രാജ്യത്തിനു സമർപ്പിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മംഗളൂരുവിലേക്ക് തിരിച്ചു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി അനിൽകാന്തും ചേർന്നാണ് പ്രധാനമന്ത്രിയെ യാത്രയാക്കിയത്. യാത്രപറയുന്നതിനിടെ മുഖ്യമന്ത്രിയുടെ കൂപ്പുകൈകളിൽ പ്രധാനമന്ത്രി കൈചേർത്തുപിടിച്ച ചിത്രം ശ്രദ്ധേയമായി.

ഇന്നു രാവിലെ 9.30നായിരുന്നു ഐഎൻസ് വിക്രാന്തിന്റെ കമ്മിഷനിങ് ചടങ്ങുകൾ. നാവികസേനാ മേധാവി അ‍ഡ്മിറൽ ആർ. ഹരികുമാർ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആരിഫ് മുഹമ്മദ് ഖാന്‍, പിണറായി വിജയൻ തുടങ്ങിയവർ പ്രധാനമന്ത്രിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തിരുന്നു.

Related Articles

Back to top button