LatestTech

സ്വകാര്യത നല്‍കുന്ന ലെനോവോ ഗ്ലാസസ് ടി1 പുറത്തിറക്കി

“Manju”

സിനിമകള്‍ കാണാനും ടൈപ്പിങ് ചെയ്യാനും മോണിട്ടര്‍ പോലെ ഉപയോഗിക്കാവുന്ന കണ്ണട പുറത്തിറക്കിയിരിക്കുകയാണ് ലെനോവോ.മുന്‍പ് ഒരു ടെക്‌നോളജി ഷോയില്‍ കമ്ബനി ഇതു പരിചയപ്പെടുത്തിയിരുന്നു.
സിനിമകള്‍ അടക്കമുളള വിനോദ പരിപാടികള്‍ കാണാനും ടൈപ്പിങ് അടക്കമുള്ള ജോലികള്‍ ചെയ്യാനും സാധിക്കുന്ന, മോണിട്ടര്‍ പോലെ ഉപയോഗിക്കാവുന്ന കണ്ണടയാണ് ലെനോവോ പുറത്തിറക്കിയിരിക്കുന്നത്.
ഐഒഎസ്, ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, മാക് ഒഎസ് തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള കഴിവാണ് ഇതിനെ വേറിട്ടതാക്കുന്നത്. ലെനോവോ ഗ്ലാസസ് ടി1 എന്നായിരിക്കും രാജ്യാന്തര വിപണിയില്‍ ഇത് അറിയപ്പെടുക. ലെനോവോ യോഗാ ഗ്ലാസസ് എന്നായിരിക്കും ചൈനയില്‍ ഇതിന്റെ പേര്.
മാസങ്ങള്‍ക്കു മുമ്ബ് ഇതിന്റെ പ്രോട്ടോചൈപ്പ് പുറത്തിറക്കിയ സമയത്ത് ശബ്ദം ഒരു പ്രശ്‌നമായിരുന്നു. അത് ടി1 ധരിക്കുന്ന ആളിന്റെ അടുത്തിരിക്കുന്നവര്‍ക്കും കേള്‍ക്കാമെന്നൊരു പ്രശ്‌നമുണ്ടായിരുന്നു. അതും ലെനോവോ പരിഹരിച്ചു. ഹെഡ്‌ഫോണോ ബ്ലൂടൂത് ഇയര്‍ഫോണുകളോ ഉപയോഗിച്ച്‌ ശബ്ദം ഗ്ലാസ് ധരിച്ചിരിക്കുന്ന ആളിനു മാത്രം കേള്‍ക്കാവുന്ന രീതിയില്‍ ക്രമീകരിക്കാം.
യുഎസ്ബി-സി പോര്‍ട്ട് വഴി ഏത് ഉപകരണവുമായി കണക്‌ട് ചെയ്തിരിക്കുന്നോ അതില്‍നിന്ന് ചാര്‍ജ് വലിക്കുകയാണ് ചെയ്യുന്നത്. ഉപകരണത്തില്‍ ബാറ്ററി ഇല്ല. അതിനാല്‍, ലെനോവോ ടി1 ചാര്‍ജ് ചെയ്യേണ്ട ആവശ്യമല്ല. ചാര്‍ജ് അധികം വേണ്ടാത്ത രീതിയിലാണ് സ്‌ക്രീന്‍ ടെക്‌നോളജിയെന്ന് ലെനോവോ പറയുന്നു. മണിക്കൂറുകളോളം തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാമെന്നാണ് കമ്ബനിയുടെ അവകാശവാദം.
ആപ്പിള്‍, ഗൂഗിള്‍ തുടങ്ങിയ കമ്ബനികള്‍ ഇറക്കാനൊരുങ്ങുന്ന സ്മാര്‍ട്ട് ഗ്ലാസുകള്‍ ഓഗ്‌മെന്റഡ് റിയാലിറ്റി വിഭാഗത്തിലാണ് പെടുന്നത്. ഇവ ധരിച്ചുകൊണ്ടു നടന്നാല്‍ കുഴപ്പമുണ്ടായേക്കില്ല. യഥാര്‌ഥ ലോകവും സ്‌ക്രീനിലെ കണ്ടെന്റും ഗ്ലാസ് ധരിച്ചിരിക്കുന്ന ആളിന് ഒരേ സമയം കാണാനാകും. എന്നാല്‍, അതായിരിക്കില്ല ലെനോവോ ഗ്ലാസസ് ടി1ന്റെ കാര്യം. അത് എആര്‍ ഗ്ലാസ് അല്ല. ധരിച്ചുകൊണ്ടു നടന്നാല്‍ അപകടം ഉണ്ടാകാം.
ലെനോവോ ഗ്ലാസസ് ടി1ന് ഓരോ കണ്ണിനും ഫുള്‍ എച്ഡി റെസലൂഷനുള്ള മൈക്രോ ഓലെഡ് ഡിസ്‌പ്ലെയാണ് ഉള്ളത്. ഇതിന്റെ ഫ്രെയിം റെയ്റ്റ് 60ഹെട്‌സ് ആണ്. കോണ്‍ട്രാസ്റ്റ് റേഷ്യോ 10,000:1 ആണ്. മികച്ച സ്പീക്കറുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
സ്വന്തം മൂക്കിന് ചേരുന്ന തരത്തിലുള്ള നോസ് ക്ലിപ്പുകള്‍ തിരഞ്ഞെടുക്കാം. ഗ്ലാസസ് ടി1ന് ഭാരം കുറവാണെന്നും മികച്ച സ്‌ക്രീനാണ് ഉള്ളതെന്നും ലെനോവോ പറയുന്നു. ഇത് ഒരു സ്വകര്യ ജോലി സ്ഥലമായി ഉപയോഗിക്കാമെന്നും കമ്ബനി പറയുന്നു. മറ്റ് ഉപകരണങ്ങളുമായി യുഎസ്ബി-സി ഉപയോഗിച്ച്‌ കണക്ടു ചെയ്യാമെങ്കില്‍, ഐഫോണുമായി ലൈറ്റ്‌നിങ് പോര്‍ട്ട് ഉപയോഗിച്ചു കണക്ടു ചെയ്യാം. വിഡിയോകള്‍ സ്ട്രീം ചെയ്താലും ഗെയിം കളിച്ചാലും മണിക്കൂറുകളോളം ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് കമ്ബനി അവകാശപ്പെടുന്നത്.

Related Articles

Back to top button