IndiaLatest

ബൈജൂസില്‍ 3,900 കോടിയുടെ നിക്ഷേപ സാധ്യത

“Manju”

ന്യൂഡല്‍ഹി: എഡ്യുടെക് കമ്പനിയായ ബൈജൂസ് ഒരാഴ്ചയ്ക്കുള്ളില്‍ 500 ദശലക്ഷം ഡോളര്‍ (ഏകദേശം 3,900 കോടി രൂപ) പുതിയ നിക്ഷേപം നടത്തും. ഈ പണം യുഎസില്‍ ഒരു പുതിയ ഏറ്റെടുക്കലിനായി കമ്പനി ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അബുദാബിയിലെ സോവറിന്‍ വെല്‍ത്ത് ഫണ്ടുമായി 400-500 ദശലക്ഷം ഡോളര്‍ നിക്ഷേപത്തിനും ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുമായി 250-350 ദശലക്ഷം ഡോളര്‍ നിക്ഷേപത്തിനുമായി കമ്പനി ചര്‍ച്ച നടത്തുന്നുണ്ട്. പുതിയ നിക്ഷേപങ്ങള്‍ കൂടി ചേരുന്നതോടെ കമ്പനിയുടെ മൂല്യം 23 ബില്യണ്‍ ഡോളര്‍ കവിയും.

ഹാര്‍വാര്‍ഡ്, ബോസ്റ്റണ്‍ സര്‍വകലാശാലകളും മസാചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും രൂപപ്പെടുത്തിയ ഓണ്‍ലൈന്‍ കോഴ്സുകള്‍ നടത്തുന്ന അമേരിക്കയിലെ ടുയു കമ്പനി ഏറ്റെടുക്കാനാണ് ശ്രമിക്കുന്നത്.

Related Articles

Back to top button