LatestWayanad

 രണ്ടര വയസുകാരന്‍ വയനാട്ടില്‍ സ്വിമ്മിംഗ് പൂളില്‍ മുങ്ങിമരിച്ചു

വടകരയിൽ നിന്നും കുടംബത്തോടൊപ്പം വില്ലേജ് റിസോർട്ടിലെത്തിയതാണ് കുട്ടി

“Manju”

രണ്ടര വയസുകാരന്‍ വയനാട്ടില്‍ സ്വിമ്മിംഗ് പൂളില്‍ മുങ്ങിമരിച്ചു

തൊണ്ടര്‍നാട് കോറോം വയനാട് വില്ലേജ് റിസോര്‍ട്ടില്‍ രണ്ടര വയസുകാരന്‍ മുങ്ങി മരിച്ചു. വടകര പാലയാട്‌നട ശരണ്‍ ദാസിന്റെ മകന്‍ സിദ്ധവ് ആണ് മരിച്ചത്. കുട്ടി അബദ്ധവശാല്‍ കുളത്തിലകപ്പെട്ടതായാണ് പ്രാഥമിക വിവരം. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് സ്വിമ്മിംഗ് പൂളില്‍ അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ശരണും കുടുംബവുമടങ്ങുന്ന പതിനൊന്നു പേര്‍ ഇന്നലെ ഉച്ചക്കാണ് റിസോര്‍ട്ടില്‍ റൂമെടുത്തത്. തൊണ്ടര്‍നാട് പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.

Related Articles

Back to top button