IndiaLatest

മംഗോളിയന്‍ പ്രസിഡന്റിന്റെ സ്‌നേഹ സമ്മാനം

“Manju”

ന്യൂഡല്‍ഹി : മംഗോളിയ സന്ദര്‍ശനത്തിന്റെ രണ്ടാം നാള്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് ഒരു സമ്മാനം ലഭിച്ചു. മറ്റൊന്നുമല്ല, അതിസുന്ദരിയായ ഒരു കുതിരയെയാണ് അദ്ദേഹത്തിന് സമ്മാനമായി കിട്ടിയത്. മംഗോളിയന്‍ പ്രസിഡന്റ് ഉഖ്‌നാഗിന്‍ ഖുറേല്‍സുഖ് ആണ് കേന്ദ്ര മന്ത്രിക്ക് ഈ കുതിരയെ സമ്മാനിച്ചത്. പിന്നാലെ കുതിരയ്ക്ക് അദ്ദേഹം പേരിടുകയും ചെയ്തു. തേജസ് എന്നാണ് കുതിരയുടെ പേര്. മംഗോളിയന്‍ പ്രസിഡന്റിനോടൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. കുതിരയെയും ചിത്രത്തില്‍ കാണാം.

മംഗോളിയയിലെ നമ്മുടെ പ്രത്യേക സുഹൃത്തില്‍ നിന്നുള്ള ഒരു പ്രത്യേക സമ്മാനം. ഈ സുന്ദരിക്ക് ഞാന്‍ തേജസ്എന്ന് പേരിട്ടു. നന്ദി, പ്രസിഡന്റ് ഖുറെല്‍സുഖ്. നന്ദി മംഗോളിയ. ” എന്ന് പ്രതിരോധ മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Related Articles

Back to top button