ന്യൂഡൽഹി:നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മെഡിക്കല്‍ പ്രവേശനത്തിന് 9.93 ലക്ഷം പേരാണ് ഇക്കുറി യോഗ്യത നേടിയത്. രാജസ്ഥാന് സ്വദേശിനി തനിഷ്ക്കയ്ക്കാണ് ഒന്നാം റാങ്ക്. ആദ്യ 20 റാങ്കില്‍ കേരളത്തില്‍ നിന്ന് ആരുമില്ല. യോഗ്യത നേടിയവരില്‍ പെണ്‍കുട്ടികളാണ് മുന്നിലുള്ളത്.
ആണ്‍കുട്ടികളെക്കാള്‍ 1.3 ലക്ഷം പെണ്‍കുട്ടികള്‍ അധികമായി യോഗ്യത നേടിയിട്ടുണ്ട്. നീറ്റ് പരീക്ഷ എഴുതിയത് 17.64 ലക്ഷം വിദ്യാര്‍ത്ഥികളാണ്.