IndiaLatest

ക്ഷയരോഗികളെ ദത്തെടുക്കാം

“Manju”

ന്യൂഡല്‍ഹി : ക്ഷയരോഗികള്‍ക്ക് മരുന്നുകള്‍, പോഷകാഹാരം, തൊഴില്‍, മാന്യമായ ജീവിത നിലവാരം എന്നിവ ഉറപ്പാക്കുന്നതിനായി ആരോഗ്യ മന്ത്രാലയം ‘നിക്ഷയമിത്ര’ ദത്തെടുക്കല്‍ പദ്ധതി ആവിഷ്കരിച്ചു. സ്വകാര്യത നിലനിര്‍ത്തിക്കൊണ്ട് തന്നെ രോഗികളുടെ വിശദാംശങ്ങള്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാക്കും. വ്യക്തികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ജനപ്രതിനിധികള്‍, കോര്‍പ്പറേറ്റുകള്‍, സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, സഹകരണ സംഘങ്ങള്‍ തുടങ്ങി ആര്‍ക്കും പദ്ധതിയുടെ ഭാഗമാകാം.

2025 ഓടെ ക്ഷയരോഗമുക്തമാക്കാന്‍ ഇന്ത്യ നടപടി സ്വീകരിക്കണമെന്ന് ‘നിക്ഷയമിത്ര’ ദത്തെടുക്കല്‍ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസിഡന്‍റ് ദ്രൗപദി മുര്‍മു പറഞ്ഞു. മന്ത്രിമാരായ മന്‍സുഖ് മാണ്ഡവ്യ, ഭാരതി പ്രവീണ്‍ പവാര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Related Articles

Back to top button