KeralaLatestWayanad

ഷാര്‍ജയില്‍ നിര്യാതനായി

“Manju”

അജ്മാന്‍: വയനാട് സുല്‍ത്താന്‍ ബത്തേരി ദൊട്ടപ്പാങ്കുളം സ്വദേശി ജയേഷ് (38) ഷാര്‍ജയില്‍ നിര്യാതനായി. ഷാര്‍ജയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച്ച ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജോലിക്കിടെ വിശ്രമിക്കാന്‍ പോയപ്പോള്‍ താമസ സ്ഥലത്ത് കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്.
ഹൃദയാഘാതമാണ് മരണ കാരണം. പിതാവ്: കുഞ്ഞികൃഷ്ണന്‍, മാതാവ്: ശോഭ, ഭാര്യ: കവിത. സഹോദരങ്ങള്‍: അനീഷ്കുമാര്‍ (അബൂദബി), സോണി.
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്‌ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി. വയനാട് പ്രവാസി അസോസിയേഷന്‍ സജീവ പ്രവര്‍ത്തകനാണ്.

Related Articles

Back to top button