IndiaLatest

റാങ്കുകളുടെ “ഹാട്രിക്‌ ” മായി തോമസ് ബിജു.

കീം, ജെഇഇ മെയിന്‍, 
ജെ.ഇ.ഇ അഡ്‌വാന്‍സ്‌ഡിലും റാങ്ക്‌

“Manju”

തിരുവനന്തപുരം: കേരള എന്‍ജിനിയറിങ് ആര്‍ക്കിടെക്ചര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ രണ്ടാം റാങ്കും ജെഇഇ മെയിന്‍ പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ 17-ാം റാങ്കും 100 പെര്‍സെന്റൈല്‍ മാര്‍ക്കും.

ഞായറാഴ്ച ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ അഖിലേന്ത്യാ തലത്തില്‍ മൂന്നാംറാങ്ക്. അങ്ങനെ തോമസ് ബിജു ചീരംവേലിലിന് 2022 നേട്ടങ്ങളുടെ വര്‍ഷമായി.

കഴിഞ്ഞ മൂന്നുമാസത്തിലാണ് വിജയങ്ങള്‍ തോമസിനെ തേടിയെത്തിയത്. മുംബൈ ഐഐടിയില്‍ കമ്ബ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിങ് എന്ന സ്വപ്നമാണ് തോമസിന്റെ പ്രചോദനം. ദിവസവും 12 മണിക്കൂറിലധികം പഠനത്തിനായി മാറ്റിവച്ചു. മൊബൈല്‍ ഫോണ്‍ ഉപയോഗം പൂര്‍ണമായും ഒഴിവാക്കി, പഠനാവശ്യങ്ങള്‍ക്ക് മാത്രം ഇന്റര്‍നെറ്റ് ഉപയോഗിച്ചു. സംശയങ്ങള്‍ അപ്പപ്പോള്‍ അധ്യാപകരുടെ സഹായത്തോടെ പരിഹരിച്ചു– തോമസ് ബിജു ചീരംവേലിന്റെ വിജയരഹസ്യം ഇതൊക്കെയാണ്.

പത്താംതരംവരെ മുക്കോലയ്ക്കല്‍ സെന്റ് തോമസ് സ്കൂളിലും 12–-ാംതരം തിരുമല വിശ്വപ്രകാശ് സെന്‍ട്രല്‍ സ്കൂളിലുമായിരുന്നു. സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷയില്‍ 98.2ഉം പ്ലസ്ടു പരീക്ഷയില്‍ 99.4ഉം ശതമാനം മാര്‍ക്കുംനേടി. വായനയും ചെസ്കളിയും പിയാനോ വായനയും ഒക്കെയാണ് മറ്റ് വിനോദങ്ങള്‍.

കേശവദാസപുരം കാക്കനാട് ലെയ്ന്‍ ‘കാവ്യാഞ്ജലി’യിലാണ് താമസം. ഐഎസ്‌ആര്‍ഒയില്‍ എന്‍ജിനിയറായ ആലപ്പുഴ മുട്ടാര്‍ ചീരംവേലില്‍ വേലിപ്പറമ്പില്‍ ബിജു സി തോമസിന്റെയും തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജില്‍ അസി. പ്രൊഫസറായ പത്തനംതിട്ട മല്ലശേരിമുക്ക് റാവുര്‍വീട്ടില്‍ റീനി രാജന്റെയും മകനാണ്. സഹോദരന്‍: പോള്‍ ബിജു പ്ലസ് ണ്‍ വിദ്യാര്‍ഥിയാണ്.

Related Articles

Back to top button