InternationalLatestTech

അധികസമയം ജോലി ചെയ്താല്‍ വടിയെടുക്കുന്ന മൗസുമായി സാംസംഗ്

“Manju”

കൊറിയ : ജോലി സമയം കഴിഞ്ഞും അധികനേരം പണിയെടുക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ ഇനി അധികനേരം പണിയെടുത്താല്‍ കമ്പ്യൂട്ടര്‍ ടേബിളിലെ മൗസും വടിയെടുക്കും.
ഡബ്ബ്ഡ് സാംസംഗ് ബാലന്‍സ് മ‌ൗസ് എന്നാണ് ഇതിനെ അറിയപ്പെടുന്നത്. സാംസംഗ് തന്നെയാണ് പുതിയ മൗസിന്റെ വിഡിയോ അവരുടെ കൊറിയന്‍ യൂട്യൂബ് ചാനലിലൂടെ പങ്ക് വച്ചത്.  ഒരു മനുഷ്യന്‍ ജോലി ചെയ്യുന്നതും അയാളുടെ വര്‍ക്കിംഗ് ടൈം ആറുമണിക്കൂര്‍ കഴിയുമ്പോള്‍ മൗസ് ഓടിപ്പോകുന്നതുമാണ് വിഡിയോയുടെ ഉള്ളടക്കം.
മനുഷ്യന്റെ കൈയുടെ ചലനം തിരിച്ചറിയാനുള്ള കഴിവും ഇതിനുണ്ട്. തെന്നിമാറുന്ന ഇവയെ കൈപ്പിടിയിലാക്കാം എന്നാണ് ചിന്തയെങ്കില്‍ അത് നടക്കില്ല. കാരണം പല്ലി പ്രാണരക്ഷാര്‍ത്ഥം വാല്‍ മുറിക്കുമ്പോലെ മൗസ് സെന്‍ട്രല്‍ പാര്‍ട്ടുമായുള്ള കണക്ഷന്‍ സ്വയം വിച്ഛേദിച്ചു കളയും. എന്തായാലും എത്ര തൊഴിലിടങ്ങള്‍ ഈ മൗസ് വാങ്ങിവയ്ക്കുമെന്ന് കണ്ടറിയാം

Related Articles

Back to top button