KeralaLatest

പുല്ലില്‍ നിന്നും പശുവിന് പേവിഷബാധ

“Manju”

കണ്ണൂര്‍: കണ്ണൂരില്‍ പശുവിന്‌ പേവിഷബാധ സ്‌ഥിരീകരിച്ചു. ചാലയിലെ പ്രസന്നയുടെ വീട്ടിലെ പശുവിനാണ്‌ പേയിളകിയത്‌. പേ വിഷബാധ സ്‌ഥിരീകരിച്ചതിന്‌ പിന്നാലെ ഇന്നലെ രാവിലെയോടു കൂടി പശു ചത്തു. പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ കാണാനില്ല. എങ്ങനെയാണ്‌ വിഷ ബാധയേറ്റതെന്ന കാര്യം വ്യക്‌തമല്ല. എന്നാലും പുല്ലില്‍ നിന്നോ മറ്റോ ആയിരിക്കാം പേ ഏറ്റതെന്നാണ്‌ പ്രാഥമിക നിഗമനം. ഡോക്‌ടര്‍മാര്‍ വന്ന്‌ പരിശോധന നടത്തിയ ശേഷമാണ്‌ പേ വിഷബാധയേറ്റെന്ന്‌ സ്‌ഥിരീകരിച്ചത്‌. തുടര്‍ന്ന്‌ ഫയര്‍ഫോഴ്‌സ് എത്തി മരത്തില്‍ കെട്ടിയിടുകയായിരുന്നു.

Related Articles

Back to top button