InternationalLatest

ഭീമന്‍ കണവ കരയ്‌ക്കടിഞ്ഞു

“Manju”

13 അടി നീളമുള്ള ഭീമന്‍ കണവയുടെ ശവം കരയ്‌ക്കടിഞ്ഞു. ന്യൂസിലന്‍ഡിലെ ഗോള്‍ഡന്‍ ബേയിലാണ് ഈ ജീവിയുടെ ജഡം കണ്ടെത്തിയത്. ബീച്ചില്‍ വിനോദ സഞ്ചാരത്തിനെത്തിയ ആളുകളാണ് ഇതിനെ ആദ്യം കണ്ടത്.

ടൂര്‍ ഗൈഡായ ആന്റണ്‍ ഡൊണാള്‍ഡ് സണ്‍ ആണ് ഭീമന്‍ കണവയുടെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചത്. ആഴക്കടലിന്റെ യഥാര്‍ത്ഥ നിഗൂഢതകളില്‍ ഒന്നിനെ നേരിട്ട് കാണാന്‍ വിനോദസഞ്ചാരികള്‍ക്ക് സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

മൂന്ന് ഹൃദയങ്ങളുള്ള, മാംസം കീറിയെടുക്കാന്‍ സാധിക്കുന്ന തരത്തില്‍ ചുണ്ടുള്ള മൃഗങ്ങളില്‍ ഏറ്റവും വലിയ ജീവിയായ ഭീമന്‍ കണവ. കടലിന്റെ അടിത്തട്ടില്‍ താമസിക്കുന്ന ജീവിയെ കടല്‍ തീരത്ത് ചത്ത നിലയില്‍ കണ്ടത് ദുഃഖകരമായ സംഭവമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മൊളസ്‌ക ഇനത്തില്‍ പെടുന്ന ഭീമന്‍ കണവകള്‍ക്ക് 43 അടി വരെ നീളത്തില്‍ വളരാനാകും. 10 ഇഞ്ച് വ്യാസമുള്ള ഏറ്റവും വലിയ കണ്ണുകളാണ് അവയ്‌ക്കുള്ളത്. ആഴക്കടലിലാണ് ഇവ ജീവിക്കുന്നത്. പൈലറ്റ് തിമിംഗലങ്ങള്‍, കൊലയാളി തിമിംഗലങ്ങള്‍ എന്നിവയുടെ സാധാരണ ഇരകളാണിവ. മറ്റ് ഭീമന്‍ കണവകളും ഇവ ഭക്ഷിക്കാറുണ്ട്.

Related Articles

Back to top button