IndiaLatest

‘ജഡ്‍ജിമാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തണം’

“Manju”

ദില്ലി: സുപ്രീം കോടതി ജഡ്‍ജിമാരുടെയും ഹൈക്കോടതി ജഡ്‍ജിമാരുടെയും വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന് ബാര്‍ കൗണ്‍സില്‍ നിര്‍ദ്ദേശം. സുപ്രീം കോടതി ജഡ്‍ജിമാരുടേത് 65ല്‍ നിന്ന് അറുപത്തിയേഴായും ഹൈക്കോടതി ജഡ്‍ജിമാരുടേത് അറുപത്തി രണ്ടില്‍ നിന്ന് അറുപത്തിയഞ്ചായും ഉയര്‍ത്തണമെന്നാണ് നിര്‍ദ്ദേശം.

സംസ്ഥാന ബാര്‍ കൗണ്‍സിലുകളുടെയും ഹൈക്കോടതി അസോസിയേഷനുകളുടെയും സംയുക്ത യോഗത്തിലാണ് ഇക്കാര്യത്തിലുള്ള പ്രമേയം പാസാക്കിയതെന്ന് ബാര്‍ കൗണ്‍സില്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

പ്രധാനമന്ത്രിക്കും നിയമമന്ത്രിക്കും പ്രമേയം അയച്ചു കൊടുക്കാനും യോഗം തീരുമാനിച്ചു. ജഡ്‍ജിമാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ ഭരണഘടന ഭേദഗതി കൊണ്ടു വരണമെന്നും ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ നവംബറില്‍ വിരമിക്കേണ്ട നിലവിലെ ചീഫ് ജസ്റ്റിസ് യു.യു.ലളിതിന് രണ്ടു കൊല്ലം കൂടി തുടരാം. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ആണ് നവംബറില്‍ അടുത്ത ചീഫ് ജസ്റ്റിസാകേണ്ടത്.

Related Articles

Back to top button