IndiaLatest

എസ്.സി.ഒ അദ്ധ്യക്ഷ പദവി: ഇന്ത്യയ്ക്ക് പിന്തുണയെന്ന് ചൈന

“Manju”

തഷ്കെന്റ്: അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ഷാങ്ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയുടെ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന ഇന്ത്യയെ അഭിനന്ദിച്ച്‌ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗും..

ഇന്ത്യയ്ക്ക് ചൈനയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് ഷീ പറഞ്ഞു. വെല്ലുവിളികള്‍ നിറഞ്ഞ അദ്ധ്യക്ഷ പദവിയില്‍ ഇന്ത്യ പ്രശംസനീയമായ പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എസ്.സി.ഒ സെക്രട്ടറി ജനറല്‍ ഷാംഗ് മിംഗ് പറഞ്ഞു. അടുത്ത വര്‍ഷത്തെ ഉച്ചകോടി ന്യൂഡല്‍ഹിയില്‍ നടക്കും. ഇന്നലെ സമര്‍ഖണ്ഡില്‍ നടന്ന 22-ാമത് എസ്.സി.ഒ ഉച്ചകോടിയ്ക്കിടെയാണ് നിലവില്‍ അദ്ധ്യക്ഷ പദവി വഹിച്ചിരുന്ന ഉസ്ബെക്കിസ്ഥാന്‍ സ്ഥാനം ഇന്ത്യയ്ക്ക് കൈമാറിയത്.

Related Articles

Back to top button