IndiaLatest

പുനീത് രാജ്കുമാറിന്റെ പിറന്നാള്‍ ദിനം ‘ഇന്‍സ്പിരേഷന്‍ ഡേ’യായി ആചരിക്കും

“Manju”

കന്നഡ യുവതാരം പുനീത് രാജ്കുമാര്‍ അന്തരിച്ചിട്ട് ഒരു വര്‍ഷം തികയുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട അപ്പുവിന്റെ മരണം കന്നഡ സിനിമാ പ്രേമികളെയും ആരാധകരെയും ഏറെ വേദനയിലാഴ്‌ത്തി. ദാരുണമായ സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും അഗാധമായ ദുഃഖത്തില്‍ നിന്നും ഇന്നും ആരാധകര്‍ കരകയറിയിട്ടില്ല. പുനീത് അവര്‍ക്ക് വെറും ഒരു നടന്‍ മാത്രം ആയിരുന്നില്ല, സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകം കൂടിയായിരുന്നു. അങ്ങേയറ്റം എളിമയോടും ദയയോടും കൂടി മാത്രമെ പുനീത് രാജ്കുമാറിനെ എല്ലായ്പ്പോഴും കാണാന്‍ കഴിഞ്ഞിട്ടുള്ളു. ജീവിതത്തിന്റെ ഒരു വലിയ ഭാഗവും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം നീക്കിവെച്ചു. യുവാക്കള്‍ക്ക് പ്രചോദനമായ താരത്തിന്റെ ജന്മദിനം ഇന്‍സ്പിരേഷന്‍ ഡേആയി ആചരിക്കാന്‍ തീരുമാനം എടുത്തിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍.

1975 മാര്‍ച്ച്‌ 17 നാണ് പുനീത് രാജ്കുമാര്‍ ജനിച്ചത്. 2023 വര്‍ഷം മുതല്‍ മാര്‍ച്ച്‌ 17 പ്രചോദന ദിനമായി കര്‍ണാടക ആഘോഷിക്കും. കര്‍ണാടക സാംസ്‌കാരിക വകുപ്പ് മന്ത്രി വാസുദേവ് ​​സുനില്‍ കുമാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബംഗളൂരു ചൗഡയ്യ മെമ്മോറിയല്‍ ഹാളില്‍ നടന്ന ബ്രഹ്മര്‍ഷി നാരായണഗുരു ജയന്തി പരിപാടിയില്‍ സംസാരിക്കവെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. പവര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ ജന്മദിനം പ്രചോദന ദിനമായി ആചരിക്കണമെന്ന തന്റെ അഭ്യര്‍ത്ഥന പരിഗണിച്ചതിന് മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്ന് സുനില്‍ കുമാര്‍ ട്വീറ്ററിലൂടെ പറഞ്ഞു.

ഒക്‌ടോബര്‍ 29-ന് ഹൃദയാഘാതത്തെ തുടര്‍ന്ന് ബാംഗ്ലൂരിലെ വിക്രം ആശുപത്രിയില്‍ വെച്ചായിരുന്നു പുനീതിന്റെ മരണം. ജിമ്മില്‍ വച്ച്‌ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ‘അപ്പുഎന്ന സിനിമയിലൂടെയാണ് പുനീത് ആദ്യമായി നായക വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ആരാധകര്‍ അദ്ദേഹത്തെ അപ്പു എന്ന് വിളിക്കാനും ആരംഭിച്ചു. പുനീത് കുമാറിന് മരണാനന്തര ബഹുമതിയായി കര്‍ണാടക രത്‌ന പുരസ്‌കാരം നല്‍കിയിരുന്നു.

Related Articles

Back to top button